Tuesday, November 30, 2010

നിങ്ങള്‍ ട്രെയിന്‍ യാത്രക്കാരനാണോ?

നിങ്ങൾ ഒരു ട്രെയിൻ യാത്രക്കാരനാണോ അഥവാ നിങ്ങൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെടുന്ന ആളാണോ എങ്കിൽ നിങ്ങൾ താഴെ പറയുന്ന നിയമങ്ങളെ പറ്റി ബോധമുള്ളവനായിരുന്നാൽ പലപ്പോഴും ബുദ്ധിമുട്ടുകളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

1890
നിലവിൽ വന്ന റെയിൽ വേ ആക്റ്റ്‌, അതു നടപ്പിലായ കാലഘട്ടത്തിൽ റെയിൽ വേയും ബന്ധപ്പെട്ട പ്രവർത്തനവും ഭൂരിഭാഗവും സ്വകാര്യ കമ്പനികളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. പിൽക്കാലത്തു സർക്കാരിന്റെ നിയന്ത്രണത്തിൽ ആയ റെയിൽ വേക്ക്‌ വേണ്ടി നടേ പരാമർശിച്ച 1890ലെ ആക്റ്റിൽ കൂട്ടിച്ചേർക്കലും തിരുത്തലും വരുത്തി ഇപ്പോൾ നിലവിൽ ഉള്ള 1989 ലെ റെയിൽ വേ ആക്റ്റിൽ എത്തി ചേർന്നു. തീർന്നില്ല അതിനു ശേഷം 2004ലും അറസ്റ്റ്‌ സംബന്ധമായ അധികാരത്തെ പറ്റി ഒരു തിരുത്തൽ കൂടി ഇപ്പോൾ കൂട്ടിചേർത്തിട്ടുണ്ടു.

മേൽ പറഞ്ഞ നിയമത്തിൽ അവശ്യം നാം മനസിലാക്കേണ്ട ചില വകുപ്പുകളാണു ഞാൻ ഇവിടെ പരാമർശിക്കുന്നതു.

സെക്ഷൻ 137:- ട്രെയിൻ യാത്രയിൽ മതിയായ ടിക്കറ്റോ അനുവാദ പത്രമോ ഇല്ലാതെ യാത്ര ചെയ്യുകയോ യാത്ര ചെയ്യാൻ ശ്രമിക്കുകയോ നിങ്ങൾ ചെയ്താൽ നിങ്ങൾക്കെതിരെ വകുപ്പിൻ പ്രകാരം റെയിൽ വേക്കു കേസ്‌ ചാർജു ചെയ്യാം. കാലാവധി കഴിഞ്ഞ ഒരു ടിക്കറ്റോ പാസ്സോ ഉപയോഗിച്ചു യാത്ര ചെയ്താലും വകുപ്പ്‌ ബാധകമാണു.കുറ്റം തെളിഞ്ഞാൽ നിങ്ങൾ യാത്ര ചെയ്ത പരിധിക്കു ആവശ്യമായ യാത്രക്കൂലിയും പുറമേ ഒരു നിശ്ചിത തുക ഫൈനും അടക്കണം. കൂടാതെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ ആറു മാസം തടവോ ആയിരം രൂപാ പിഴയോ ഇതു രണ്ടും കൂടിയോശിക്ഷിക്കാൻ കോടതിക്കു അധികാരമുണ്ടെന്നു നിയമം പറയുന്നു.

സെക്ഷൻ 138:- മുകളിൽ പറഞ്ഞതിനു സമാനമാണൂ വകുപ്പും. ഒരു വ്യത്യാസം നമ്മൾ എടുത്ത ടിക്കറ്റിന്റെ ദൂര പരിധിക്കു അപ്പുറം നമ്മൾ യാത്ര ചെയ്താൽ അതായതു എറുണാകുളത്തിനു തിരുവനന്തപുരത്തു നിന്നു ഒരാൾ ടിക്കറ്റെടുത്തു എറുണാകുളം സ്റ്റേഷനില്‍ ഇറങ്ങാതെ യാത്ര തുടർന്നുത്രിശ്ശൂർ വെച്ചു അയാളെ പിടിച്ചാൽ ഈവകുപ്പു പ്രകാരം അയാൾക്കെതിരെ കേസ്‌ ചാർജു ചെയ്യാം. മിക്കവാറും ട്രെയിനിലെ ഉറക്കക്കാർക്കാണു ഇതു പോലെ അക്കിടി പറ്റുന്നതു.
ബോംബെയിൽ നിന്നും തിരുവനന്തപുരത്തേക്കു യാത്ര ചെയ്യേണ്ട ഒരാൾക്കു കോട്ടയം വരെ ടിക്കറ്റു എടുക്കാൻ മാത്രം പൈസാ ഉണ്ടായിരിക്കുകയുംകോട്ടയം കഴിഞ്ഞതിനു ശേഷം അയാൾ തിരുവനന്തപുരം വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്നു രണ്ടും കൽപ്പിച്ചു തീരുമാനിക്കുകയും കഷ്ടകാലത്തിനു കായം കുളത്തിനു സമീപം വെച്ചു പിടിക്കപെടുകയും ചെയ്താൽ വകുപ്പ്‌ പ്രകാരമായിരിക്കും അയാൾക്കെതിരെ കേസ്‌ എടുക്കുക.
ഒരാൾ എടുത്തിരിക്കുന്ന ടിക്കറ്റിൻ പ്രകാരം യാത്രചെയ്യേണ്ട ക്ലാസ്സിനേക്കാളും ഉയർന്ന ക്ലാസിൽ താഴ്‌ന്ന ക്ലാസ്സിലെ ടിക്കറ്റുമായി യാത്ര ചെയ്താലും വകുപ്പു ബാധകമാണൂ. മേൽ പറഞ്ഞ വിധം യാത്ര ചെയ്യുന്ന യാത്രക്കാരനോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ ടിക്കറ്റു ചാർജും ഫയിനും അടക്കാനായി ആവശ്യപ്പെടുകയും അയാൾ വിസമ്മതിക്കുകയും ചെയ്താൽ അയാളെ മജിസ്റ്റ്രേറ്റിനു മുമ്പിൽ ഹാജരാക്കി തെളിവു നൽകിയാൽ അയാളോടു മേൽ പറഞ്ഞ തുക അടക്കാനായി മജിസ്റ്റ്രേറ്റിനു ആവശ്യപ്പെടാനും അയാൾ തുക ഒടുക്കാൻ വിസമ്മതിക്കുകയും അയാൾ ചെയ്ത തായി ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെടുകയും ചെയ്താൽ അയാളെ ഒരു മാസം തടവീനു ശിക്ഷിക്കാൻ വകുപ്പു അനുശാസിക്കുന്നു.

സെക്ഷൻ 141:- വ്യവസ്ത ചെയ്തിരിക്കുന്ന കാര്യങ്ങൾക്കൊഴികെ അകാരണമായി നിങ്ങൾ ട്രെയിനിലെ അപായ ചങ്ങല വലിച്ചു ട്രെയിൻ യാത്ര നിർത്താൻ ഇടയാക്കിയാൽ നിങ്ങളെ 500 രൂപ പിഴ ആദ്യ തവണ ശിക്ഷിക്കാം. വീണ്ടും നിങ്ങളെ ഇതേ കുറ്റത്തിനു ഹജരാക്കിയാൽ മജിസ്റ്റ്രേറ്റിനു നിങ്ങളെ മൂന്നു മാസം തടവിനു ശിക്ഷിക്കാം.

സെക്ഷൻ142:- റെയിൽ വേ ഉദ്യോഗസ്തനോ റെയിൽ വേ ഡിപാർറ്റ്‌മന്റ്‌ അധികാരപ്പെടുത്തിയഏജന്റോ അല്ലാത്ത നിങ്ങൾ ട്രെയിൻ യാത്രാ ടിക്കറ്റ്‌ വിൽക്കാനോ വിൽക്കാൻ ശ്രമിക്കാനോമുതിർന്നതായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ മൂന്നു മാസം തടവിനോ 500 രൂപാ പിഴ അടക്കാനോ ഇതുരണ്ടും ഒരുമിച്ചു ശിക്ഷിക്കാനോ വകുപ്പ്‌ അനുശാസിക്കുന്നു.
മറ്റൊരാൾക്കു വേണ്ടി റിസർവ്വ്‌ ചെയ്ത ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും മറ്റൊരാളുടെ പേരിലുള്ളസീസൺ ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും നിയമ പ്രകരം കുറ്റകരമാണു.
അധികാരപ്പെടുത്തിയ ആളിൽ നിന്നല്ലാതെ മറ്റ്‌ ഏതെങ്കിലും വ്യക്തികളിൽ നിന്നും നിങ്ങൾ ടിക്കറ്റ്‌ വിലകൊടുത്തു വാങ്ങി യാത്ര ചെയ്താൽ അപ്രകാരം തെളിയിക്കപ്പെട്ടാൽ ടിക്കറ്റ്‌ നിങ്ങളിൽ നിന്നുംപിടിച്ചെടുക്കാനും സെക്ഷൻ 138 പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തു എന്നകുറ്റം നിങ്ങളിൻ മേൽചുമത്താനും വകുപ്പിന്റെ 2- ഉപ വകുപ്പു അധികാരം നൽകുന്നു.

സെക്ഷൻ 144:- യാത്രക്കാരായ നിങ്ങളുടെ മുമ്പിൽ പലപ്പോഴും കാണപ്പെടുന്ന ഒരു കുറ്റത്തിനുശിക്ഷിക്കാൻ അനുശാസിക്കുന്ന വകുപ്പാണു ഇതു. അനധികൃത വ്യാപാരവും ഭിക്ഷാടനവും.
റെയിൽ വേയുടെ അധികാര പത്രമില്ലാതെ ട്രെയിനിൽ കാപ്പി, ഊണു, വട തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ പുസ്തകം കപ്പലണ്ടി(നിലക്കടല), കശുവണ്ടി പരിപ്പു, തുടങ്ങിയ സാധന സാമഗ്രികൾവ്യാപാരം ചെയ്യുന്നതു കുറ്റകരമാണു.ഫ്ലാറ്റ്ഫോമിൽ വണ്ടി എത്തുമ്പോൾ ജനലിനരികിൽ നിന്നു വക കച്ചവടം ചെയ്യുന്നവർക്കു അവർ ജോലി ചെയ്യുന്ന സ്റ്റാളുകൾക്ക്‌ ലൈസൻസ്‌ ഉണ്ടായാൽതന്നെയും ട്രെയിനു ഉള്ളിൽ കയറി വ്യാപാരം നടത്താൻ അധികാരമില്ല.ഇപ്രകാരം അനധികൃതവ്യാപാരം ചെയ്യുന്നവരിൽ നിന്നും അവർ വ്യാപാരം ചെയ്യുന്ന സാധന സാമഗ്രികകൾ പിടിച്ചെടുക്കാനും വകുപ്പു പ്രകാരം അവർക്കെതിരെ കുറ്റം ചുമത്താനും റെയിൽ വേ യുടെ നിർദ്ദിഷ്ട ഉദ്യോഗസ്ഥനുഅധികാരമുണ്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവോ 2000രൂപ പിഴയോ രണ്ടും ഒരുമിച്ചോഅനുഭവിക്കാൻ ഇടയാകും.
ട്രെയിൻ യാത്രാ വേളയിൽ നിങ്ങൾ യാത്രക്കാരുടെ മടിയിൽ ഒരു നോട്ടീസ്‌ കൊണ്ടു ബലമായിനിക്ഷേപിക്കുകയും പിന്നീടു നിങ്ങളുടെ മുമ്പിൽ കൈ നീട്ടി വരുകയും ചെയുന്നതു ഉൾപ്പടെ എല്ലാതരത്തിലുള്ള ഭിക്ഷാടനവും വകുപ്പു പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണു.

സെക്ഷൻ 145:- ഇതു 145() 145(ബി) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ആകാശത്തിനു കീഴെചെയ്യുന്ന എല്ലാ നൂയിസൻസുകളും അതായതു ട്രെയിനിലും റെയിൽ വേ സ്ഥലത്തു എവിടെയുംപ്ലാറ്റ്ഫോമിലായാലും ടിക്കറ്റ്‌ ക്യൂവിലായാലും എങ്ക്യയറിയിലായാലും എവിടെയും നിന്നു ചീത്തവിളിക്കുക, അമാന്യമായി പെരുമാറുക, ശല്യം സൃഷ്ടിക്കുക, ബഹളം വെക്കുക, യാത്രക്കാർക്കു ശല്യംഉണ്ടാക്കുന്ന വിധം പെരുമാറുക ആംഗ്യം കാണിക്കുക തിക്കും തിരക്കും സൃഷ്ടിക്കുക,സ്ത്രീകളോടുഅപമര്യാദയായി പെരുമാറുക തുടങ്ങി ഞാൻ മുമ്പേ സൂചിപ്പിച്ചതു പോലെ ആകശത്തിനു കീഴിലെ ഏതുന്യൂയിസൻസും വകുപ്പിനു കീഴിൽ വരും. അതു മദ്യപീച്ചു കൊണ്ടാണെങ്കിൽ 145()യുംഅല്ലാതുള്ളതു 145(ബി) യുമാണു പ്രയോഗിക്കുക. കുറ്റം തെളിഞ്ഞാൽ ആറു മാസം തടവോ അഥവാ 500 രൂപാ പിഴയോ ആവശ്യമെന്നു തോന്നിയൽ ഇതു രണ്ടും ഒരുമിച്ചോ ശിക്ഷിക്കാം.

സെക്ഷൻ 146:-സൂക്ഷിക്കുക, വകുപ്പും അപകടകാരിയാണു.റെയിൽ വേ പരിസരത്തോട്രെയിനിൽ വെച്ചോ ഒരുറെയിൽ വേ ഉദ്യോഗസ്തന്റെ ഡ്യൂട്ടിക്കു തടസം സൃഷ്ടിച്ചാൽ വകുപ്പിൻപ്രകാരം പ്രതിയാക്കപ്പെടാം. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവ്‌,അഥവാ 1000 രൂപാ പിഴ, വേണ്ടി വന്നാല്‍ തടവും പിഴയും ഒരുമിച്ചു എന്നിങ്ങനെയാണു ശിക്ഷ.നിങ്ങൾ ഏതെങ്കിലുംകാര്യത്തിനായി ഡ്യൂട്ടിയിൽ ഉള്ള ഒരു റെയിൽ വേ ഉദ്യോഗസ്ഥനുമായി വാക്കു തർക്കത്തിൽഏർപ്പെട്ടാൽ ഉദ്യോഗസ്ഥൻ കർക്കശക്കാരനും മുൻ കോപിയുമാണെങ്കിൽ വകുപ്പു അയാൾഉപയോഗിക്കും.നിരപരാധിയാണെന്നു തെളിയിക്കാൻ നമ്മൾ നെട്ടോട്ടം ഓടേണ്ടി വരും.പലപ്പോഴുംകുട്ടികൾക്കു ടിക്കറ്റ്‌ എടുക്കുന്ന കാര്യത്തിനായി ടിക്കറ്റ്‌ പരിശോധകരുമായി നമ്മൾ വാക്കു തർക്കത്തിൽഏർപ്പെടുകയും വഴക്കുണ്ടാകുകയും ചെയ്യുമ്പോൾ ഓർക്കുക വകുപ്പിൽ പ്രതിയാക്കപ്പെട്ടേക്കാം.

സെക്ഷൻ 147. പലപ്പോഴും നമ്മൾ അകപ്പെട്ടു പോകുന്ന ഒരു സെക്ഷൻ ആണിതു. നമ്മുടെ ബന്ധുട്രെയിനിൽ വരുന്നുണ്ടു. ട്രെയിൻ സമയം ആകാറായി. പ്ലാറ്റുഫോം ടിക്കറ്റ്‌ എടുക്കാൻ മെനക്കെടാതെനമ്മൾ സ്ടേഷനു ഉള്ളിലേക്കു പായുന്നു. ചെന്നു പെടുന്നതു പരിശോധകന്മാരുടെ വായിലായിരിക്കും. നിയമാനുസരണമുള്ള അനുവാദപത്രം ഇല്ലാതെ റെയിൽ വേ സ്ടേഷനു ഉള്ളിൽ കടന്നതിനു വകുപ്പിൻ പ്രകാരം നിങ്ങൾ കുറ്റക്കാരനാക്കപ്പെടാം.ആറു മാസം തടവു അഥവാ 2000 രൂപാ പിഴഅഥവാ രണ്ടു ശിക്ഷയും ഒരുമിച്ചു ഇതാണു നിയമം അനുശാസിക്കുന്നതു.

സെക്ഷൻ155:- മറ്റൊന്നിനായി റിസര്‍വ് ചെയ്തിരിക്കുന്ന കമ്പാർറ്റ്‌മന്റിലോ സീറ്റിലോഅനുവാദമില്ലാതെ നമ്മൾ കയറിയാലോ ഉപയോഗിച്ചാലോ വകുപ്പിൻ പ്രകാരംകുറ്റകരമാണു.റിസർവ്വേഷൻ കമ്പാർറ്റ്‌മന്റിൽ മതിയായ അനുവാദ പത്രമില്ലാതെ പ്രവേശിച്ചാലോ വികലാംഗർക്കായി റിസർവ്വ്‌ ചെയ്ത കമ്പാർറ്റ്‌മന്റിൽ കയറുകയോ ചെയ്താലോ വകുപ്പിൻ പ്രകാരംകുറ്റകരമാണു. നിങ്ങളെ അവിടെ നിന്നും നീക്കം ചെയ്യാനും നിങ്ങൾക്കു ഫൈൻ ചുമത്താനും പിഴഒടുക്കിയില്ലെങ്കിൽ തടവിൽ വിടാനും സെക്ഷൻ അധികാരം നൽകുന്നു.

സെക്ഷൻ 156. ഫുട്ബോർഡിൽ യാത്ര ചെയ്യുക, ട്രെയിനിന്റെ മേൽക്കൂരയിൽ യാത്ര ചെയ്യുക, എഞ്ചിൻറൂമിലും ഗാർഡിന്റെ റൂമിലും പാർസെൽ വാനിലും യാത്ര ചെയ്യുക തുടങ്ങിയവ വകുപ്പിൻ പ്രകാരംകുറ്റകരമാണു. മൂന്നു മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ തടവും പിഴയും ഒരുമിച്ചു ഇതാണുകുറ്റം തെളിഞ്ഞാൽ ശിക്ഷ.

സെക്ഷൻ157. നിങ്ങളുടെ ടിക്കറ്റ്‌ പാസ്‌, തുടങ്ങിയ യാത്രാനുവാദ പത്രത്തിലെ തീയതി മുതലായതുതിരുത്തുന്നതു വകുപ്പിൻ പ്രകാരം കുറ്റകരമാണു. ശിക്ഷ മുകളിൽ പറഞ്ഞതു തന്നെ.

സെക്ഷൻ.159:- ട്രെയിൻ സമയമായി. നിങ്ങൾ നിങ്ങളുടെ സ്വന്തം വാഹനത്തിൽ പാഞ്ഞു വന്നുവാഹനം എവിടെയെങ്കിലും സൂക്ഷിച്ചു അകത്തേക്കു പാഞ്ഞു പോയി ട്രെയിനിൽ കയറി പോയി പിന്നീടുഎപ്പോഴെങ്കിലും തിരികെ വന്നു / അഥവാനിങ്ങള്‍ വാഹനം എവിടെയോ പാര്‍ക്കു ചെയ്തു സ്റ്റേഷനില്‍ കാത്തു നിന്നു ട്രെയിനിൽ വന്ന ബന്ധുവിനെ ആനയിച്ചു വാഹനത്തിനു സമീപം എത്തുമ്പോൾഅവിടെ നിങ്ങളെ കാത്തു സെക്ഷൻ 159 പ്രകാരം നിങ്ങളെ പ്രതിയാക്കി ഒരു നോട്ടീസ്‌ വാഹനത്തിൽപതിച്ചിരിക്കുന്നതു കാണാൻ കഴിയും. അനധികൃത സ്ഥലത്തു വാഹനം പാർക്കു ചെയ്തു എന്ന കുറ്റംചുമത്തിയാണു നോട്ടീസ്‌. ശിക്ഷ 1 മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ ഇതു രണ്ടുംഒരുമിച്ചു.പക്ഷേ രസകരമായ ഒരു വശം സെക്ഷനു ഉണ്ടു എന്നതു പലര്‍ക്കും അറിയില്ല. അനധികൃത പാർക്കിങ്ങിനു വകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ കോടതിക്കു അധികാരമില്ല. അനധികൃതമായി പാര്‍ക്ക് ചെയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാഹനം അവിടെ നിന്നും നീക്കംചെയ്യണമെന്നു ആവശ്യപ്പെട്ടിട്ടും നിങ്ങൾ അതു അനുസരിക്കാതിരിക്കുകയും ചെയ്യുമ്പോഴാണു വകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ അധികാരമുള്ളതു. ചാർജു ഷീറ്റിൽ ആർ.പി.എഫ്‌.ഉദ്യോഗസ്ഥർഇപ്രകാരം വിശദമായി എഴുതിയിട്ടില്ലാത്ത ചാർജു ആണെങ്കിൽ പ്രതിയെ വെറുതെ വിടാൻ കോടതിക്കുഅധികാരമുണ്ടു. പക്ഷേ ബുദ്ധിമാന്മാരായ ആർ.പി.എഫ്‌.കാർ എല്ലാം ഉള്‍കൊള്ളിച്ചു ചാർജു ഷീറ്റ്‌ തയാറാക്കും.തന്നോടു വാഹനം മാറ്റണം എന്നു ആവശ്യപ്പെട്ടില്ലഎന്നു പ്രതി ക്കു തന്റെ നിരപരാധിത്വംകോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിയും .അപ്രകാരം തെളിയിച്ച കേസുകൾ ഞാൻ പ്രതിയെ വെറുതെവിട്ടിട്ടുമുണ്ടു. ദൗർഭാഗ്യവശാൽ പലരും അതിനു മുതിരാറില്ല; പിഴ ഒടുക്കി പോകാറാണു പതിവു.

സെക്ഷൻ 161. കാവൽക്കാരില്ലാത്ത റെയിൽ വേ ക്രോസ്സിൽ നിങ്ങൾ വാഹനവുമായി കടന്നുപോകണമെങ്കിൽ ഇപ്പുറത്തു വാഹനം നിർത്തി നിങ്ങൾ ഇറങ്ങി ട്രെയിൻ വരുന്നുണ്ടോ എന്നുപരിശോധിച്ചതിനു ശേഷം മാത്രം വാഹനവുമായി റെയിൽ വേ ഗേറ്റ്‌ കടന്നു പോകണമെന്നും അല്ലാതെവാഹനവുമായി നിങ്ങൾ മുന്നോട്ടു പോയാൽ അതു കുറ്റകരമാണെന്നും സെക്ഷൻ പറയുന്നു. അപ്രകാരം നിങ്ങൾ പിടിക്കപ്പെട്ടാൽ നിങ്ങളെ വിചാരണ ചെയ്യാന്‍ ചീഫ്‌ജൂഡീഷ്യൽ മജിസ്റ്റ്രേറ്റിനു മാത്രമേ അധികാരമുള്ളൂ.കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവിനുശിക്ഷിക്കപ്പെടാം.

സെക്ഷൻ 162. നിങ്ങൾ പുരുഷന്മാർ , ലേഡീസ് കമ്പാർമന്റിൽ യാത്ര ചെയ്യുന്നതു കുറ്റകരമാണെന്നു സെക്ഷൻ അനുശാസിക്കുന്നു. നിങ്ങളുടെ ഭാര്യക്ക്‌ കൂട്ടുപോയാലും ലേഡീസ്സ്‌ കമ്പർട്ട്‌മന്റിൽ യാത്രചെയ്യാൻ നിങ്ങൾക്ക്‌ അവകാശമില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ 500 രൂപാ വരെ പിഴ ഈടാക്കാം.

സെക്ഷൻ167. ട്രെയിനിലോ റെയിൽ വേ പരിസരത്തോ പുക വലിക്കുന്നതു കുറ്റകരവും 200 രൂപാ പിഴചുമത്താൻ കാരണമാക്കുന്നതുമാണു.

സാധാരണ കണ്ടു വരാറുള്ള കുറ്റങ്ങളും ബന്ധപ്പെട്ട സെക്ഷനുകളുമാണു ഞാൻ ഇവിടെ
ചുരുക്കി പറഞ്ഞതു.ഈ ഫീല്‍ഡിലെ അനുഭവങ്ങള്‍ ഇനി ഒരിക്കല്‍ പറയാം.

Thursday, November 11, 2010

ടവര്‍ വിഷം ചീറ്റുക തന്നെയാണു.

ഈ പോസ്റ്റ് നിങ്ങള്‍ വായന തുടങ്ങുന്നതിനു മുമ്പു എന്റെ പഴയ കുറിപ്പുകളായ “ഇവിടെ കിളികള്‍ പറക്കാറില്ല” “വിഷം ചീറ്റുന്ന ടവറുകള്‍” എന്നിവ ഇവിടെയും പിന്നെ അവിടെയും ക്ലിക്ക് ചെയ്തു വായിക്കുമ്പോള്‍ ഈ കുറിപ്പുകളുടെ ഗൌരവം ഉള്‍ക്കൊള്ളാന്‍ കഴിയും.

മേല്‍ക്കാണിച്ച പോസ്റ്റുകളില്‍ നിരീക്ഷിക്കപ്പെട്ട വസ്തുത ശരി തന്നെയെന്നു
പത്രക്കുറിപ്പുകളിലും മറ്റും നിന്നു ഇപ്പോള്‍ വെളിവായിരിക്കുന്നു.

മലയാളി ആയ സൈനുദീന്‍ പട്ടാഴി ഉള്‍പ്പെട്ട ശാസ്ത്രഞ്ജരും സാങ്കേതിക വിദഗ്ദരും അടങ്ങിയ, കേന്ദ്ര സര്‍ക്കാരിനാല്‍ നിയമിതരായ പത്തംഗ സമിതി മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുമുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ടു എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയിട്ടുണ്ടു.

റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ചില സൂചനകള്‍ താഴെ പറയുന്നവയാണു:-

ടവറിനു മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ക്യാന്‍സര്‍, ബുദ്ധിമാന്ദ്യം, ഉറക്കമില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുന്നു.

ജനിതിക വൈകല്യം, കാത്സിയത്തിന്റെ അളവു കുറഞ്ഞു വരുക, തുടങ്ങിയവ കുട്ടികളില്‍ ഉണ്ടാകാന്‍ ടവറുകളില്‍ നിന്നുമുള്ള വികിരണങ്ങള്‍ ഇടയാക്കുന്നു.

തേനീച്ചകള്‍ കുറയുക, പൂക്കളില്‍ പരാഗണം സംഭവിക്കാതിരിക്കുക, മുട്ടകള്‍ വിരിയാതിരിക്കുക, തുടങ്ങിയ വ്യത്യാസങ്ങള്‍ പ്രകൃതിയിലും കാണപ്പെട്ടു തുടങ്ങി.(അങ്ങാടി കുരുവികളുടെ അഭാവം ഞാന്‍ പഴയ പോസ്റ്റുകളില്‍ ചൂണ്ടി കാണിച്ചിരുന്നു)

ടവറുകളിലെ വികിരണങ്ങള്‍ ചെറിയ തോതിലാണെങ്കിലും വര്‍ഷങ്ങളോളം സ്ഥിരമായി മനുഷ്യ ശരീരത്തിലൂടെ കടന്നു പോകാന്‍ ഇട വന്നാല്‍ അതു ശരീരത്തിന്റെ തുലനാവസ്തക്കു ഹാനികരമാണു.

പാഠശാലകള്‍, തിരക്കുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങളുടെ മുകള്‍ ഭാഗം ഇവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട ടവറുകള്‍ ഉപദ്രവകാരികള്‍ തന്നെയാണു.

വൈദ്യുതി ഉപയോഗം അവശ്യമായ ലാബ് ഉപകരണങ്ങളെ ടവറിലെ വൈദ്യുതി വികിരണങ്ങള്‍ സ്വാധീനിക്കുമെന്നതിനാല്‍ ലാബ് പരിശോധനാ ഫലങ്ങളുടെ കൃത്യത നഷ്ടപ്പെട്ടേക്കാം.

ഫ്രീക്വന്‍സി കൂടിയ ടവറുകളിലെ വികിരണങ്ങള്‍ ശരിക്കും പ്രകൃതിയെ ബാധിക്കുന്നുണ്ടു.(ഫ്രീക്വന്‍സി കുറഞ്ഞ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ ഓരോ ടവര്‍ സ്ഥാപനത്തിനു ചിലവാകുന്ന ലക്ഷങ്ങള്‍ ലാഭിക്കാനായി സ്വകാര്യ മൊബൈല്‍ കമ്പനികള്‍(ബി.എസ്.എന്‍.എല്‍. അല്ല)കൂടിയ ഫ്രീക്വന്‍സി വികിരണം നടത്തുന്ന ഒരു ടവര്‍ മാത്രം സ്ഥാപിച്ചു പല ടവര്‍ സ്ഥാപന ചിലവില്‍ നിന്നു രക്ഷപെട്ടു ലാഭം കൊയ്യുന്ന കാര്യം ഞാന്‍ എന്റെ പഴയ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ടു)

മതിയായ ഉയരത്തിലല്ല ടവറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതു. വിദേശങ്ങളില്‍ എണ്‍പതു-നൂറു അടി ഉയരത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെ നാല്‍പ്പതു അടി മാത്രം.

റിപ്പോര്‍ട്ടു പൂര്‍ണമായി ഇവിടെ വിവരിച്ചിട്ടില്ല. ചില സൂചനകള്‍ മാത്രം.

മനുഷ്യന്റെ ലാഭക്കൊതി എന്തെല്ലാം പ്രശ്നങ്ങള്‍ ഈ ഭൂമിയില്‍ സൃഷ്ടിക്കുന്നുവെന്നു തിരിച്ചറിയുക. മതിയായ ഉയരത്തില്‍ ജനസന്ദ്രത കുറഞ്ഞ ഇടങ്ങളില്‍ ക്ലിപ്ത തോതിലുള്ള വികിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ടവറുകള്‍ക്കു പകരം ലാഭക്കൊതിയാല്‍ എന്തെങ്കിലുമെല്ലാം കാട്ടികൂട്ടിയിട്ടു ടവറുകള്‍ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല എന്നു ചില “വിദഗ്ദരെ” കൊണ്ടു പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുകയാണു മൊബൈല്‍ കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്നതു.

നാം പൊതുജനമെന്ന കഴുതക്കു റേഞ്ചു കിട്ടിയാല്‍ മതിയല്ലോ നമ്മുടെ അടുക്കള മൂലയിലും ടവര്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാന്‍ ഒരു മടിയും നാം കാണിക്കാറില്ല. ശരിയാണു നമുക്കു റേഞ്ചു കിട്ടും , അതോടൊപ്പം നമ്മുടെ ആരോഗ്യവും പോയി കിട്ടും.

ഇപ്പോഴെങ്കിലും സര്‍ക്കാരുകള്‍ക്കു ഈ വിഷയത്തെ പറ്റി പഠിക്കാന്‍ ബുദ്ധി ഉദിച്ചതിനു ആരോടാണു നന്ദി പറയേണ്ടതു. അതോടൊപ്പം പത്ര വാര്‍ത്തകളില്‍ കണ്ട മറ്റൊരു തമാശയും ചൂണ്ടി കാണീക്കേണ്ടിയിരിക്കുന്നു.
അനുവദനീയമായതിലും കൂടുതല്‍ വികിരണങ്ങള്‍ ടവറുകള്‍ പുറപ്പെടുവിപ്പിക്കുന്നുണ്ടോ എന്നു നവമ്പര്‍ പതിനാറിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തുമെന്നു ബന്ധപ്പെട്ട വകുപ്പു മേധാവി പറഞ്ഞിരിക്കുന്നുവത്രേ! അതായതു ബഹുമനപ്പെട്ട സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉടമകളേ! ഞങ്ങള്‍ ഇതാ പരിശോധിക്കാന്‍ വരുന്നു, നിങ്ങള്‍ വേണ്ടതു ചെയ്തു കൊള്ളുക , അതിനാണു പരിശോധനാ തീയതി വരെ നിങ്ങളെ അറിയിക്കുന്നതു എന്നു. പരിശോധന നടത്തേണമെങ്കില്‍ ആരെയും അറിയിക്കാതെ അതങ്ങ് ചെയ്താല്‍ പോരേ? ഇങ്ങിനെ പുരപ്പുറത്തു നിന്നു വിളിച്ചു കൂവണോ!

എവിടെയും തട്ടിപ്പു, ആര്‍ത്തി, ധനമോഹം, ലാഭേഛ! ഇവക്കു ഇരകളായ ഈ പാവം ഭൂമിയും അതിലെ ജീവികളും എല്ലാം സഹിച്ചേ മതിയാകൂ. മനുഷ്യന്റെ കരങ്ങള്‍ മാത്രമാണു ഈ ഭൂമിയില്‍ നാശം വിതക്കുന്നതെന്ന വേദവാക്യം എത്ര ശരി.

ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പു മറ്റൊന്നുകൂടി പറഞ്ഞു വെക്കേണ്ടിയിരിക്കുന്നു.
ട്രങ്ക് കാളും ബുക്ക് ചെയ്തു ദിവസങ്ങള്‍ ടെലഫോണിന്റെ കീഴില്‍ ബുക്ക് ചെയ്ത കാളിനായി കാത്തിരുന്ന പണ്ടത്തെ ദിവസങ്ങളില്‍ നിന്നും ഭൂമിയുടെ അങ്ങേ അറ്റവുമായി നിമിഷ നേരം കൊണ്ടു ബന്ധപ്പെടാന്‍ കഴിയുന്ന ഇന്നത്തെ ദിവസങ്ങള്‍ മറന്നു കൊണ്ടല്ല ഈ കുറിപ്പുകള്‍.തീര്‍ച്ചയായും മനുഷ്യ രാശിക്കകമനം ഉപകാര പ്രദമാണു ആധുനിക മൊബൈല്‍ ഫോണ്‍ സര്‍വീസ്. പക്ഷേ ഏതു പുതിയ ശാസ്ത്ര നേട്ടങ്ങളും ലാഭം ലക്ഷ്യമാക്കി വ്യവസായികമായി ഉപയുക്തമാക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറത്തു നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു അതു മൂലം ഉണ്ടാകുന്ന കൊള്ളരുതായ്മകള്‍ മറികടക്കാനുള്ള സംവിധാനം അപ്പോഴപ്പോള്‍ ചെയ്യുന്ന നിയമ നിര്‍മാതാക്കളും നമുക്കു ഉണ്ടാകേണ്ടി ഇരിക്കുന്നു. ധനമോഹം മാത്രം മുന്നില്‍ കണ്ടു ഏതു കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കാന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാര സ്ഥാപനങ്ങള്‍ക്കു നേരെ സമൂഹം പ്രതികരിക്കേണ്ടിയുമിരിക്കുന്നു.

നാം ചെയ്യേണ്ടതു ഇത്രമാത്രം.മൊബൈല്‍ ടവര്‍ സ്ഥാപനം നമ്മുടെ പരിസരത്തു ഉണ്ടാകുന്നു എങ്കില്‍ അതു നിയമപരമായ സുരക്ഷിതമായ നടപടികള്‍ക്കു ശേഷമാണോ എന്നു ആരായുക. മതിയായ ഉയരത്തിലാണോ ജന സാന്ദ്രത ഉള്ള സ്ഥലത്താണോ വികിരണങ്ങളെ സംബന്ധിച്ചു എന്തു നിലപാടാണു ഇതെല്ലാം അന്വേഷിക്കുക. വിപരീതമാണു ഫലമെങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ നടത്തുന്നതിനു ജനകീയ കൂട്ടായ്മ സൃഷ്ടിക്കുക. കാറ്റ് ഇപ്പോള്‍ നമുക്ക് അനുകൂലമാണു.

Friday, November 5, 2010

മായം എല്ലാം മായം

എന്റെ യുവ സുഹൃത്തുമായി അയാളുടെ കാറിൽ ഞാൻ ദൂര സ്ഥലത്തേക്ക്‌ യാത്ര ചെയ്യുകയായിരുന്നു.

പലവ്യഞ്ജനങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനം അയാൾക്കു സ്വന്തമായി ഉണ്ടു.

അയാളുടെ വസ്തു സംബന്ധമായ കേസിന്റെ ആവശ്യത്തിനായി ദൂര യാത്ര ചെയ്യേണ്ടിവന്നതിനാൽ തിരക്കേറിയ വ്യവസായ സ്ഥാപനത്തിന്റെ ചുമതല ജീവനക്കാരെ ഏൽപിച്ചതിനുശേഷമാണു അയാൾ എന്നോടൊപ്പം യാത്ര ചെയ്യുന്നതു.

യാത്രാ മദ്ധ്യേ സുഹൃത്തിന്റെ മൊബെയിൽ ഫോൺ ശബ്ദിച്ചു. എന്തോ ഗൗരവമുള്ളവിഷയമായതിനാലാകാം വാഹനം റോഡരുകിലേക്കു അടുപ്പിച്ചു നിർത്തി അയാള്‍ ഫോൺസംഭാഷണം തുടർന്നു.

"പുലി ഇറങ്ങിയോ?, ആരാണു വരുന്നതെന്നു അറിഞ്ഞോ?"

"ഇല്ലേ? ഏതായാലും ആരാണെന്നു അറിഞ്ഞതിനു ശേഷം കൈകാര്യം ചെയ്താൽ മതി. ഞാൻപറയുന്ന വിധത്തിൽ കൈകാര്യം ചെയ്യുക; ശ്രദ്ധിച്ചു കേൾക്കുക, കടലയും പയറും ഉടനെ അവിടെനിന്നു മാറ്റണം; പാക്കറ്റു സാധനങ്ങൾ മാറ്റണ്ട. ....വരുന്നതു താഴ്‌ന്ന ഉദ്യോഗസ്തരാണെങ്കിൽഅതായതു പ്യൂണോ മറ്റോ ആണെങ്കിൽ 250 രൂപാ...ആരാണെന്നു ചോദിക്കണം...സാർ ആരാണുഎന്താണു കാര്യം , മുതലാളി പുറത്തു പോയിരിക്കുകയാണു ... വിധത്തിൽ നയത്തിൽ സം സാരിച്ചുതുടങ്ങുക...യൂണിയൻ സ്റ്റാഫ്‌ ആണെങ്കിൽ 500 തുടങ്ങി 1000ത്തിൽ എത്തിക്കണം, അതിൽകൂടുതൽ കൊടുക്കരുതു....പതിവായി വരുന്നവരാണെങ്കിൽ ഞാൻ വന്നിട്ടു കൊടുക്കാം എന്നുപറയണം...വലിയ ആഫീസറാണെങ്കിൽ ശരിയായ വിധത്തിൽ ഡീൽ ചെയ്യണം... ഇനി ഇതിലൊന്നുംവഴങ്ങുന്നില്ലാ എങ്കിൽ സാമ്പിൾ എടുത്താൽ ഒപ്പിട്ടു കൊടുക്കരുതു.... ലൈസൻസി ഇല്ലാ, ജോലിക്കാരനാണു എന്നു പറഞ്ഞ്‌ നിന്നാൽ മതി... ഹാ...നിന്നെ അവർ ഒരു ചുക്കും ചെയ്യില്ലാ...നീജോലിക്കാരൻ മാത്രമാണു.....ഒപ്പിട്ടൊന്നും കൊടുക്കരുതു..പറഞ്ഞതെല്ലാം മനസിലായല്ലോ...ശരി.

ഞങ്ങൾ യാത്ര തുടർന്നു.കാര്യം അറിയാൻ ഉത്സുകനായിരുന്നെങ്കിലും മര്യാദ പാലിച്ചതിനാൽ ഞാൻവിവരം തിരക്കിയില്ല. കുറേ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ കാര്യങ്ങൾ പറഞ്ഞു.

വിൽപന സാധങ്ങൾ പരിശോധിക്കാൻ ഹെൽത്ത്‌ ഇൻസ്പക്റ്റർ മുതൽ വിവിധ വകുപ്പുകളിലെ എല്ലാകാറ്റഗറിയിലേയും ജീവനക്കാരും വ്യാപാര സ്ഥാപനങ്ങളിൽ വരുക പതിവാണു. അങ്ങാടിയിലെ ഏതെങ്കിലുംപീടികയിൽ ഇവർ വന്നാൽ മുൻ ധാരണ പ്രകാരം പീടികക്കാരൻ ഇതര സ്ഥാപനങ്ങളിലേക്കു അപായ സൂചന ഫോണിൽ കൂടിയോ മറ്റു വിധത്തിലോ നൽകും."പുലി ഇറങ്ങി"


“അറിയിപ്പ്‌ കിട്ടിയാലുടൻ മാറ്റാനുള്ള സാധനങ്ങൾ ഞങ്ങൾ ഉടനെ മാറ്റും. പാക്കറ്റ്‌ പലവ്യഞ്ജനങ്ങൾമാറ്റാറില്ല. അതിൽ മായം ഇല്ലെന്നല്ല. അതു കമ്പനി സാധനങ്ങൾ ആയതിനാൽ അതിൽ മായംകണ്ടെത്തി കേസെടുക്കുമ്പോൾ ഞങ്ങളെ കൂടാതെ കമ്പനിയും പ്രതി ആയിരിക്കും. അവർ കേസ്‌കൈകാര്യം ചെയ്തു കൊള്ളും. ഇവിടെ പരിശോധിക്കാൻ വരുന്നവരുടെ തലപ്പത്തിരിക്കുന്നവരെഅവർ ലക്ഷങ്ങൾ മുടക്കി കയ്യിലെടുക്കും.കേസ്‌ ശൂ....ന്നും പറഞ്ഞു പോകും.“

“പാക്കറ്റല്ലാത്ത സാധനങ്ങളിൽ മായം ചേർത്തൊ എന്നു പരിശോധിക്കാനായി സാമ്പിൾ എടുത്താൽ( ഞങ്ങൾക്കറിയില്ലല്ലോ അതു മായം ചേര്‍ന്നതാണോ ഇല്ലയോ എന്നു) എന്തിനു ഭാഗ്യംപരിശോധിക്കണം എന്നു കരുതി പരിശോധിക്കാൻ വരുന്നവർക്കു വേണ്ടതു കൊടുക്കും. അതിൽമാസപ്പടി ഉള്ളവർ ഉണ്ടു; ടൂർ പ്രോഗ്രാമിനു ചിലവു ലഭിക്കുഅവരുണ്ട് ;ഭാര്യയുമായുള്ള യാത്രക്ക്‌ താൽക്കാലികമായി കാർ ആവശ്യമായവരുണ്ടു; നമ്മൾ യാത്ര ചെയ്യുന്ന കാർ ഇത്രയും കിലോമീറ്റർഓടിയതിൽ പകുതിയും അപ്രകാരം കൊടുത്തത്‌ ആണു. ഇങ്ങിനെ ഏതു വിധത്തിലെങ്കിലും കേസ്‌ഒഴിവാക്കും. ഒരു ഉപായവും നടക്കുന്നില്ലാ എങ്കിൽ -അതു അപൂർവ്വമാണു-പിന്നെ ഞങ്ങൾ കേസിനെ നേരിടും.“

"മായം ഒഴിവാക്കി നിങ്ങൾക്കു വ്യാപാരം ചെയ്തു കൂടേ?" ഞാൻ ചോദിച്ചു.

ഞങ്ങൾ മായം ചേർക്കുന്നേ ഇല്ലാ..." സുഹൃത്തുപറഞ്ഞു.

"ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തു തന്നെ അല്ലെങ്കിൽ സാധനം കയറ്റി വിടുന്ന സ്ഥലത്തു തന്നെ മായംചേർക്കൽ നടക്കുന്നു."

"ഏതിലെല്ലാം മായം ചേർത്തു വരുന്നുണ്ട്‌"? ഞാൻ വീണ്ടും തിരക്കി.

"ഏതിൽ ചേർക്കുന്നില്ലന്നു പറയുന്നതാണു എളുപ്പം.." അയാൾ വിശദീകരിച്ചു.

"ഉദാഹരണത്തിനു നാം സാധാരണ ഉപയോഗിക്കുന്ന കടല; അതു വേഗം കേടാകുന്നഒന്നാണു...പുഴുക്കുത്തു, പൂപ്പൽ ഇതെല്ലാം ഉണ്ടാകും.ഇപ്പോൾ വിൽക്കുന്ന കടല രണ്ടു തരമുണ്ടു.(ഒന്നു) പോളിഷ്‌ ചെയ്തതു പോലെ മിനുങ്ങുന്ന കടല, അതിൽ മായം ഉണ്ടു (രണ്ടു) മങ്ങിയ നിറമുള്ളതു. അതിനു വില കുറവാണു, എളുപ്പം ചീത്ത ആകുകയും ചെയ്യും.രണ്ടാമത്തേതു കൂടുതൽ സ്റ്റോക്‌ ചെയ്താൽപുഴുക്കുത്തി നശിച്ചു പോകും, കാരണം അതു പോളിഷ്‌ ചെയ്യപ്പെട്ടിട്ടില്ല.പക്ഷേ മായം ചേർക്കാത്തത്ആണു. ആള്‍ക്കാര്‍ക്കു മിനുങ്ങുന്ന കടല ആണു ഇഷ്ടം.പാവപപെട്ടവര്‍ നിറം മങ്ങിയ കടലയും വാങ്ങുന്നു.

എങ്ങിനെ ആണു കടല പോളിഷ് ചെയ്യുന്നതു?”

“ഞാന്‍ തമിഴു നാട്ടിലും കര്‍ണാടകത്തിലും സാധങ്ങള്‍ എടുക്കാന്‍ പോകുന്നിടത്തു പ്രക്രിയകളെല്ലാംകണ്ടിട്ടുണ്ടു. കടല ഒരു മെഷീനിലൂടെ ചെറിയ കമ്പും കൊള്ളിയുമെല്ലാം അരിച്ചു മാറ്റാന്‍ കടത്തിവിടുന്നതിന്റെ അവസാ‍നഭാഗത്തു ഒരു തരം പോളിഷ് സ്പ്രേ ചെയ്യാനുള്ള സംവിധാ‍നം ഉണ്ടു.അങ്ങിനെ സ്പ്രേ ചെയ്യപ്പെടുന്നതിനാല്‍ കടല എപ്പോഴും പുതിയതായി തോന്നപ്പെടുകയും പുഴുക്കുത്തില്‍ നിന്നുംരക്ഷ നേടുകയും ചെയ്യുന്നു എന്നാണു അവര്‍ പറയുന്നതു. പയറും ഇതു പോലെ പോളിഷ് ചെയ്യപ്പെടുന്നു.“

സ്പ്രേ മനുഷ്യ ശരീരത്തിനു ഹാനികരമല്ലേ”?

എനിക്കതിനെ പറ്റി അറിയില്ല, എന്തായാലും പെയിന്റല്ലേ ?അതു ചെറിയ അളവിലാണെങ്കിലും പലതവണ ആകുമ്പോള്‍ ശരീരത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്നു ചിന്തിച്ചാല്‍ മതി.

പിന്നെന്തിലെല്ലാം മായം ഉണ്ടു”?

വെളിച്ചെണ്ണ. അതില്‍ പാരഫയിന്‍, കര്‍ണോയില്‍ എന്നീ ഓയിലുകള്‍ ചേര്‍ക്കാറുണ്ടു. ഇതു രണ്ടുംശരീരത്തിനു ദോഷകരമാണു.പക്ഷേ ഇപ്പോള്‍ മേല്പറഞ്ഞ രണ്ടെണ്ണവും വെളിച്ചെണ്ണയേക്കാളും വിലഉള്ളതിനാല്‍ അവ ഉപയോഗിക്കുന്നില്ല.പകരം വെളിച്ചെണ്ണയില്‍ മറ്റെന്തെങ്കിലും മായംചേര്‍ക്കുന്നുണ്ടോ എന്നറിയില്ല.റബര്‍ മരത്തിന്റെ കുരു ആട്ടിയ എണ്ണ ഉപയോഗിക്കുമെന്നുപറയപെടുന്നു...തീര്‍ച്ച ഇല്ല.“

പാക്കറ്റു വെളിച്ചെണ്ണയോ “?

അതില്‍ മായമില്ല.പക്ഷേ കേടാകാതെ സൂക്ഷിക്കന്‍ ചേര്‍ക്കുന്ന രാസ വസ്തു(പ്രെസര്‍വേറ്റീവുകള്‍) എല്ലാപാക്കറ്റുസാധങ്ങളിലും നിശ്ചിത അളവില്‍ ചേര്‍ക്കും.അതു ശരീരത്തിനു ഹാനികരമല്ലെന്നാണു വിദഗ്ഗ്ദര്‍പറയുന്നതു.”

തുടര്‍ച്ച ആയി ഉപയോഗിച്ചാലോ?”

തുടര്‍ച്ച ആയി ഉപയോഗിച്ചാല്‍ ഏതു രാസ വസ്തുവും ആരോഗ്യത്തിനു ഹാനികരമാണുഎന്നാണു എന്റെ അഭിപ്രായം.”അയാള്‍ തുടര്‍ന്നു....

തേയിലയില്‍ നിറമുള്ള ചില പൊടികള്‍ ചേര്‍ക്കും. മല്ലി ബ്ലീച്ചു ചെയ്തു വരും;ബ്ലീച്ചിങ് ക്ലോറിന്‍ വാതകത്താലാണോ എന്നറിയില്ല.മങ്ങിയ നിറമുള്ള മല്ലി ബ്ലീച്ചിങ്ങ് കഴിഞ്ഞു പുക മുറിയില്‍ നിന്നും നല്ല നിറത്തോടെ പുറത്തു വരും.കുരുമുളകില്‍ ചെറിയ തോതില്‍ നാലു മണി പൂവിന്റെ കായ്ചേര്‍ക്കും.വയണ പൂമൊട്ടിനു ഒരു കിലോ 300-400 രൂപാ വിലയുണ്ടു. ഇതു ഏതോ ഔഷധനിര്‍മാണത്തിനായാണു ഉപയോഗിക്കുന്നതു.അതില്‍ 80-100 രൂപാ റേഞ്ച് ഉള്ള പൊന്നാം പൂ എന്ന പൂമൊട്ടു കലര്‍ത്തി ആണു വരുന്നതു. ഞങ്ങള്‍ക്കു അതു കണ്ടു പിടിക്കാന്‍ സാധിക്കില്ല.രണ്ടും പരസ്പരംതിരിച്ചറിയാന്‍ ബുദ്ധി മുട്ടാണു.“

നാട്ടിന്‍ പുറത്തെ കൈ കുത്തരി ഇപ്പോഴില്ല. അതിനു പകരം വെള്ള അരി കളര്‍ അടിച്ചു റോസ് അരിഎന്ന പേരില്‍ വില്‍ക്കാനായി വരുന്നു. നല്ല വണ്ണം കഴുകിയാല്‍ നിറം മാറി പോകും.കമ്പനി ഐറ്റംഅരി വരെ വേല ഇപ്പോള്‍ ചെയ്യുന്നുണ്ടു. ചാക്കരിയില്‍ നിശ്ചിത തോതില്‍ കൂടുതല്‍ കല്ലുഉണ്ടെങ്കില്‍ അരി വില്‍ക്കുന്നതു ശിക്ഷാര്‍ഹമാണു. അതിന്റെ അര്‍ത്ഥം നിശ്ചിത തോതില്‍ അതില്‍കല്ലു ആകാം എന്ന വ്യാഖ്യാനത്താല്‍ കല്ലു ഒട്ടും ഇല്ലാത്ത അരിയിലും നിശ്ചിത തോതില്‍ കല്ലു ചേര്‍ക്കാംഎന്നുള്ളതിനാല്‍ ഇപ്പോള്‍ ചരല്‍ പോലുള്ള കല്ലു സപ്ലേ ചെയ്യുന്നതും ഒരു തൊഴിലായി തീര്‍ന്നിട്ടുണ്ടു.“

കുരുമുളകില്‍ നിശ്ചിത തോതില്‍ പൊള്ളയും ചീരും ആകാം.വിളയാത്തതും അകം പൊള്ളയുമായ പാറ്റികളയുന്ന കുരുമുളകു മണിയാണു പൊള്ള.കുരുമുളകു കൊന്തില്‍ പറ്റി പിടിച്ചിരിക്കുന്ന ചെറിയ മണല്‍പോലുള്ളതാണു ചീരു. വക പാറ്റി കളയുന്ന പൊള്ളയും ചീരും ഒട്ടും ഇല്ലാത്ത നല്ല കുരുമുളകില്‍നിശ്ചിത ശതമാനം പൊള്ളയും ചീരും ചേര്‍ത്തു കുരുമുളകിന്റെ അസല്‍ വില വാങ്ങുന്നതിനായി നാട്ടിന്‍പുറങ്ങളില്‍ ചാക്കുമായി നടന്നു ശേഖരിച്ചു പൊള്ള, ചീരു കചവടം ഹോള്‍സെയില്‍ ചെയ്യുന്നവര്‍ആലപ്പുഴയിലും കൊച്ചിയിലും ധാരാളം ഉണ്ടു.”

ഞങ്ങള്‍ നിസ്സഹായരാണു, ഞങ്ങള്‍ മായം ചേര്‍ക്കുന്നില്ല പക്ഷേ മായം ചേര്‍ക്കാതെ ഒരു സാധനവുംവില്‍പ്പനക്കായി വരുന്നില്ലാ എന്നതാണു സത്യം.”

വക മായം ചേര്‍ക്കല്‍ തടയാന്‍ സര്‍ക്കാരില്‍ നിന്നും നിയോഗിച്ചവരെ എങ്ങിനെ കൈകാര്യംചെയ്യുന്നു എന്നാണു അയാള്‍ ആദ്യം വിവരിച്ചതു.

സത്യ സന്ധരായ ഉദ്യോഗസ്തര്‍ ഇല്ലെന്നില്ല; പക്ഷേ അവര്‍ ഫയല്‍ ചെയ്ത കേസ്സുകള്‍തെളിവെടുപ്പും വാദവും പ്രതിവാദവും വിധിയും പിന്നെ അപ്പീലും റിവിഷനും കഴിഞ്ഞു വരുമ്പോള്‍ എത്രപേര്‍ ശിക്ഷിക്കപെടുന്നു എന്നതു മറ്റൊരു കഥ

യാത്ര കഴിഞ്ഞു തിരികെ വന്നപ്പോള്‍ ഞാന്‍ വിഷയത്തെ പറ്റി ആധികാരികമായ അറിവുലഭിക്കാന്‍ ശ്രമിച്ചു.എന്റെ ശ്രമം വിഫലമായില്ല.എന്റെ വ്യാപാരി സുഹൃത്ത് പറഞ്ഞതില്‍ ഭൂരിഭാഗവുംശരിയാണെന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞു.

മായം ചേര്‍ക്കലിന്റെ ഫലം അനുഭവിക്കുന്നതു ഞാനും നിങ്ങളും മാത്രം. വക ഹീന കൃത്യങ്ങളെ തടയേണ്ടവര്‍ കിട്ടുന്ന പാരിതോഷികങ്ങളാല്‍ നിഷ്ക്രിയരാവുകയും ചെയ്യുന്നു.

അവസ്ഥയില്‍ നാം എന്താണു ചെയ്യേണ്ടതു?മായം ചേര്‍ക്കല്‍ നിത്യ സംഭവമായ നാട്ടില്‍ നാം നിസ്സഹായരായി നിന്നാല്‍ മാത്രം മതിയോ?

നിത്യ ജീവിതത്തിലെ മറ്റു ചില മായം ചേര്‍ക്കല്‍ എന്റെ ഒരു പഴയ പോസ്റ്റില്‍ നിങ്ങള്‍ക്കു ഇവിടെവാ‍യിക്കാം.