Wednesday, April 6, 2011

പൂക്കുറ്റി വാര്‍ത്തകള്‍.

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ അപ്രധാനമായി നല്‍കിയ ഒരു വാര്‍ത്ത വായിച്ചു. അത് ഏകദേശംഇപ്രകാരമാണ്.
: "
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെട്ട അനാശാസ്യ കേസില്‍ അറസ്റ്റും കോടതിയുടെ നടപടിക്രമങ്ങളുംനിയമാനുസൃതമല്ലെന്ന് ജസ്റ്റിസ് തോമസ് പി. ജോസഫ് വ്യക്തമാക്കി. ഇത്തരം കേസുകളില്‍സിഐയോ അതിനു മുകളിലുള്ളതോ ആയ ഉദ്യോഗസ്ഥനാണ് അറസ്റ്റ് നടത്തേണ്ടത്. എന്നാല്‍, കേസില്‍ എസ്‌ഐ ആണ് അറസ്റ്റ് നടത്തിയിട്ടുള്ളത്. ഇത് നിയമാനുസൃതമല്ല എന്നാണ് കോടതിയുടെവിലയിരുത്തല്‍.

കേസിലെ ഒരു പ്രതിയായ മഞ്ചേരി സ്വദേശി ടി. മുഹമ്മദ് അഷറഫ് അഡ്വ. വി.വി. സുരേന്ദ്രന്‍ മുഖേനനല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഇത്. ഹര്‍ജിക്കാരനെതിരായ കേസ് ഹൈക്കോടതിറദ്ദാക്കിയിട്ടുണ്ട്. കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനത്തിന് നല്‍കിയെന്നാണ്ഹര്‍ജിക്കാരനെതിരായ കുറ്റാരോപണം. 2009 ഡിസംബര്‍ 26-നാണ് മഞ്ചേരിയിലെ വീട്ടില്‍ നിന്ന്രാജ്‌മോഹന്‍ഉണ്ണിത്താനെ ഒരു യുവതിയോടൊപ്പം അറസ്റ്റ് ചെയ്തത്."
വാര്‍ത്ത മലയാളത്തിലെ എല്ലാ പത്രങ്ങളും യാതൊരു പ്രാധാന്യവുമില്ലാതെയാണ് റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്.
കേസ് ഏതാണെന്ന് മനസിലായല്ലോ. കുറച്ച് കാലത്തിന് മുമ്പ് ഒരു ദിവസം മാലോകരെല്ലാംവീര്‍പ്പടക്കി റ്റി.വി.യിലൂടെ വാര്‍ത്ത കണ്ടിരുന്നു. സംഭവസ്ഥലം, തടിച്ചു കൂടിയ മാളോരു, ആര്‍പ്പുവിളികള്‍ ; രംഗം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൃശ്യ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടേ ഇരുന്നു. മറ്റ്വാര്‍ത്തകള്‍ അന്നേ ദിവസം ലോകത്ത് ഇല്ലാത്തത് പോലെ ആയിരുന്നു ചാനലുകാരുടെആഘോഷം.

പിറ്റേ ദിവസം പത്രങ്ങള്‍ അതേറ്റെടുത്തു. ചര്‍ച്ചകള്‍, ആരോപണങ്ങള്‍, മറുപടികള്‍, അന്വേഷണകമ്മറ്റികള്‍ കുറേ ദിവസങ്ങള്‍ വാര്‍ത്ത മാധ്യമ ലോകം പൊക്കി പിടിച്ചിരുന്നു. നമ്മുടെ കരിമരുന്നുപ്രയോഗത്തിലെ പൂക്കുറ്റി(കുരവപ്പൂ) പോലെ ശൂ.........ന്നും പറഞ്ഞു വാര്‍ത്ത മേലോട്ട് പൊന്തിപൊയ്ക്കൊണ്ടിരുന്നു.
പിന്നെന്തോ അവര്‍ക്ക് കടിക്കാന്‍ കിട്ടിയപ്പോള്‍ ഇത് കളഞ്ഞേച്ച് കിട്ടിയതിന്റെ പുറകേ അവര്‍
ആഘോഷിക്കാന്‍ പോയി. ഉണ്ണിത്താന്‍ സംഭവം പൂക്കുറ്റിയുടെ രണ്ടാം അവസ്തയായ താഴേക്കുള്ളനിശ്ശബ്ദ പ്രയാണത്തിലും ആയി.

ടി വാര്‍ത്തക്ക് പ്രാധാന്യം കൊടുക്കേണ്ട എന്ന് കുറിപ്പ്കാരന് അഭിപ്രായമില്ല. വാര്‍ത്തക്ക്പ്രാധാന്യം കൊടുക്കുകയാണ് വേണ്ടത്, പക്ഷേ അത് ആഘോഷിക്കരുത്.വാര്‍ത്തക്ക് പ്രാധാന്യംകൊടുത്തത് സമൂഹത്തോടുള്ള പ്രതിബദ്ധതയും മാധ്യമ മര്യാദയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും കേസിലെ ഇന്നുണ്ടായ വിധിക്കും തുല്യ
പ്രാധാന്യം കൊടുത്തേനെ. മാത്രമല്ല ഇന്നത്തെ വാര്‍ത്തക്ക് അതി പ്രാധാന്യവുമുണ്ട്. മനസിലായില്ലേ! നിയമം കൈകാര്യം ചെയ്യുന്ന പോലീസിന് നിയമം അറിയില്ലാഎന്ന് ഈ വിധി മുഖേനെ വെളിപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള കേസില്‍ ആരാണ് പ്രതിയെ അറസ്റ്റ്ചെയ്യേണ്ടതെന്ന പ്രാഥിമിക പരിജ്ഞാനം പോലും നമ്മുടെ ഏമാന്മാര്‍ക്കില്ലെന്ന് നമ്മള്‍ മനസിലാക്കുന്നു. . സര്‍ക്കില്‍ ഇന്‍സ്പക്റ്റര്‍ അറസ്റ്റ് ചെയ്യേണ്ട കുറ്റത്തിന് എസ്.. അറസ്റ്റ്ചെയ്തതെന്ന സാങ്കേതിക പോരായ്മ ചൂണ്ടിക്കാണിച്ചാണ് കേസ് ഫയല്‍ ചെയ്ത കക്ഷിക്ക്അനുകൂല വിധി ഉണ്ടായതും അയാളെ കേസില്‍ നിന്നും ഒഴിവാക്കിയതും . പ്രധാന കഥാപാത്രത്തെയുംകേസില്‍ നിന്നും ഒഴിവാക്കിയോ എന്ന് വിവരമില്ല. അദ്ദേഹത്തിനും സാങ്കേതിക പോരായ്മചൂണ്ടിക്കാണിച്ച് വാദിക്കാം. കേസില്‍ നിന്ന് ഒഴിവാകാം.

കേസ് എഫ്..ആര്‍. കൊടുക്കുമ്പോഴും അറസ്റ്റ് മെമോ ഫയല്‍ ചെയ്യ്മ്പോഴും ഇത്രയുംപ്രാധാന്യമുള്ള ഒരു വ്യക്തി ഉള്‍പ്പെട്ട കേസായതിനാല്‍ നമ്മുടെ പോലീസിന് , സര്‍ക്കാര്‍ വക്കീലിന്റെഉപദേശവും നിര്‍ദ്ദേശവും വാങ്ങാമായിരുന്നല്ലോ. ഇനി അത് വാങ്ങിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും സംഗതി സ്വാഹാ!

ഇനി വാര്‍ത്താ മാധ്യമങ്ങളിലേക്കും ചാനലിലേക്കും മടങ്ങി വരാം.
മാധ്യമങ്ങള്‍ ചെയ്യുന്നത് കച്ചവടമല്ല ജനസേവനമാണ്. വികാരംകൊണ്ട് വാര്‍ത്ത നല്‍കുന്നത്ഇതരനേക്കാളും മുമ്പില്‍ നില്‍ക്കണമെന്ന ത്വരയാലും ലാഭക്കൊതിയാലുമാണ് നിങ്ങള്‍നിര്‍വഹിക്കുന്നതെങ്കില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് നിങ്ങള്‍ സ്വയം വിളിച്ച് കൂവുന്ന പദവിക്ക് ഒട്ടുമേഅര്‍ഹരല്ല നിങ്ങള്‍. പത്ര പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കണമെന്ന മാതൃക മുമ്പ് കാലത്തെപത്രങ്ങള്‍ കാണിച്ച് തന്നിട്ടുണ്ട്. അവര്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കലും വികാരംകൊള്ളില്ലായിരുന്നു .1948ജനുവരി31-ലെ ഹിന്ദു പത്രം നിരീക്ഷിക്കുക. അന്നേ ദിവസം
ഇന്ത്യ തിളച്ച്മറിയുകയായിരുന്നു. തലേ ദിവസത്തെ ഒരു ദുരന്ത വാര്‍ത്ത അന്നത്തെ ലോക പത്രങ്ങള്‍ വരെ പ്രാധാന്യംകൊടുത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ യാതൊരു വികാരവായ്പ്പുമില്ലാതെ നടേ പറഞ്ഞ പത്രംപ്രസിദ്ധീകരിച്ചത് സാധാരണ വാര്‍ത്തകള്‍ പോലെ ആയിരുന്നു. മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിഅന്തരിച്ച വാര്‍ത്ത അപ്രകാരമാണ് ആ ദിവസം ആ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്തകാലം വരെ ഹിന്ദുപത്രം വാര്‍ത്തകളെ വിധം തന്നെയാണ് കണ്ടിരുന്നത്. ഇപ്പോള്‍ അവരും മാറി എന്നത് വേറെചരിത്രം.

ഏതായാലും വാര്‍ത്തകളെ പൂക്കുറ്റി കത്തിച്ചു മേലോട്ട് ഉയര്‍ത്തിയതിന് ശേഷം പിന്നീട് അത് തമസ്കരിക്കുന്ന രീതി ഒട്ടും ശരിയല്ല.

2 comments:

  1. മാധ്യമങ്ങള്‍ ചെയ്യുന്നത് കച്ചവടമല്ല ജനസേവനമാണ്.


    മാധ്യമങ്ങള്‍ ചെയ്യുന്നത് കച്ചവടമാണ്--- ജനസേവനമല്ല. സര്‍ക്കുലേഷന്‍ മാത്രമാണ് ഗോള്‍.

    ReplyDelete
  2. ശ്രി. അജിത്ത് പറഞ്ഞതാണ് നേര്. പലപ്പോഴും 
    പത്രത്തിന്‍റെ പത്ത് കോപ്പി എങ്ങിനെ കൂടുതല്‍ 
    ചിലവാക്കാം എന്ന ലക്ഷ്യം മാത്രമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍.

    ReplyDelete