Thursday, August 7, 2014

എനിക്ക് വിദ്യാഭ്യാസ മന്ത്രി ആകണം

ക്ലാസ് റൂമിൽ  വരി വരിയായി ഇരിക്കുന്ന ഗള കൗപീനം കെട്ടിയ കുരങ്ങന്മാരോട്  പഴകി പതിഞ്ഞ ആ ചോദ്യം  വീണ്ടും........
വലുതാകുമ്പോൾ കുട്ടി  എന്തായി തീരാനാണ് ആഗ്രഹം?
ഉത്തരം പഴയത് തന്നെ...ഒരു മാറ്റവുമില്ല.
ഡോക്റ്റർ.....എഞ്ചിനീയർ...കലക്റ്റർ......
ഈ തവണ  ഒരു ചെറിയ വ്യത്യാസം  ഇല്ലെന്ന്  പറയാതിരിക്കാൻ  വയ്യ. ഒരുത്തൻ  പറഞ്ഞു; " വിദ്യാഭ്യാസ മന്ത്രി ആകണം......"
"അതെന്താണെടോ  അതിനൊരു പുതുമ?!"
"എന്നിട്ട് വേണം എനിക്ക് സാറിനെ ഒന്ന് സസ്പന്റ് ചെയ്യാൻ...... എന്നെ കുറച്ച് ഇമ്പോസിഷൻ എഴുതിച്ചതല്ലേ...."
എന്നിട്ടും ഒരുത്തൻ പോലും ഭാവിയിൽ നല്ല സാദ്ധ്യത ഉള്ള  ഒരു ജോലിയുടെ കാര്യം പറയാനില്ലായിരുന്നു.
25 കൊല്ലം കഴിയുമ്പോൾ  ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും  കലക്റ്ററന്മാരും മാത്രം ഉണ്ടാകുന്ന ഈ നാട്ടിൽ  മൈക്കാട്കാരൻ(പലവേല) എന്ന സാധനം മരുന്നിന് പോലും കാണില്ല. അവൻ ബോർഡും വെച്ച് അവന്റെ ഓഫീസിൽ ഇരിക്കും ഡെയിറ്റ് അലോട്ട് ചെയ്യാൻ ...ഈ ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും കലക്റ്ററന്മാരും   അവന്റെ ഓഫീസിലെ ക്യൂവിൽ  നിന്നിടി കൂടും  അവന്റെ ഒരു തീയതി കിട്ടാൻ...
കക്കൂസ് നിറഞ്ഞാൽ  കോരി കളയാൻ...ഇടിഞ്ഞ് വീണ  മതിലൊന്ന് കെട്ടാൻ.... അപൂർവ വൃക്ഷമായി നിൽക്കുന്ന തെങ്ങേലൊന്ന് കയറി  ഒരു കരിക്കിടാൻ...
അന്ന് ബംഗാളികളൊന്നും കാണില്ല. അവന്മാർ അപ്പോഴേക്കും ഇവിടെന്ന് ഇപ്പോൾ കിട്ടിയത് അവിടെ കൊണ്ട് പോയി മുടക്കി  പച്ച പിടിച്ച് കാണും...
എല്ലാവനും ഡോക്റ്ററും എഞ്ചിനീയറും കലക്റ്ററും ആകാൻ  പഠിച്ചോ!!!

3 comments:

  1. എന്താണ് മാതൃക!

    ReplyDelete
  2. ഏതു ജോലിയ്ക്കും അതിന്റേതായ മാന്യതയും വരുമാനവും നല്കുന്ന ഒരു സമൂഹമുണ്ടായാൽ മാത്രമേ ഇതിനൊരു പരിഹാരമാവൂ. എത്രയേറേ നാം വാചാലരായാലും ഒരു എഞ്ചിനീയർക്കോ,ഡോക്ടർക്കോ,കളക്ടർക്കോ കൊടുക്കുന്ന ബഹുമാനം ഒരു സാധാരണകൂലിത്തൊഴിലുകാരന്‌ നാം കൊടുക്കാറുണ്ടോ? അവനും മാന്യമായ ഒരു ജോലിയല്ലേ ചെയ്യുന്നത്?

    ReplyDelete
  3. മനുഷ്യനാവാൻ ആരുമില്ല !

    ReplyDelete