Sunday, August 9, 2015

ആരെ ഭയപ്പെടാനാണ് ?

ഇന്നലെ രാവിലെ നല്ല തിരക്കുള്ള സമയം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ കണ്ട ദൃശ്യമാണിത്. അലട്ടലൊന്നുമില്ലാതെ തെരുവ് നായ യാത്രക്കാരുടെ പുറകിൽ ശയിക്കുന്നു .ഏതെങ്കിലും പേ നായ ഈ ജീവിയെ കടിച്ചിട്ടുണ്ടോ എന്ന്  ആർക്കും അറിയാൻ സാധിക്കാത്ത അവസ്ഥയിൽ  അങ്ങിനെ കടി  ഏറ്റിണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അതിന് പേ ഇളകാം. അപ്പോൾ  ആ തിരക്കിൽ സംഭവിക്കുന്നത് എന്തെല്ലാമാണെന്ന് പറയുക അസാദ്ധ്യമാണ് . നൂറ് കണക്കിന് ജീവനക്കാർ  ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ  ആരെങ്കിലും മുൻ കയ്യെടുത്ത്  അതിനെ  തുരത്താൻ സാധിക്കും. അഥവാ തിരക്കുള്ള  പൊതു സ്ഥലത്ത് ആ ജീവിയുടേ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ എടുക്കാൻ കഴിയും    പക്ഷേ അവർക്ക് പട്ടിയെ  ഓടിക്കൽ അല്ല ജോലി. അവർക്ക് ഉണ്ണാൻ മാസം  ശമ്പളം കൊടുക്കുവാനുള്ള  ഉറവിടം  യാത്രക്കാരാണെന്നും അവന്റെ സുരക്ഷ തങ്ങളുടെ  കടമയാണുമെന്നുള്ള ബോധം എന്ന്  അവരിൽ ഉണ്ടാകുന്നുവോ അന്ന് ഈ നാട് രക്ഷപെടും.

3 comments:

  1. പേനായയ്ക്ക് ലക്ഷണങ്ങള്‍ ഉണ്ടത്രെ

    ReplyDelete
  2. മാഷേ..... രഞ്ജിനി ഹരിദാസ് കാണരുത് .....ഈ .... പോസ്റ്റ് ...കണ്ടാല്‍ മാഷിനെ പേപ്പട്ടിയെ തല്ലുന്നപോല്‍ തല്ലും......

    ReplyDelete
    Replies
    1. വിനോദ്..അനിയാ.."അവളെ പേടിച്ചാരും ഈ വഴി നടന്നീല്ലാ.." എന്നോ മറ്റോ ആരോ പാടിയിട്ടുണ്ടല്ലോ... അല്ലേ?

      Delete