Friday, October 16, 2015

ആരെ തോൽപ്പിക്കണം ?

ആരെ തോൽപ്പിക്കണം?

 ശ്രദ്ധിക്കുക, ആരെ ജയിപ്പിക്കണമെന്നാണ്  ഈ തെരഞ്ഞെടുപ്പ് കാലത്ത്    സർവ സാധാരണമായി ഉണ്ടാകേണ്ട ചിന്ത . തിന്മയെ എതിർക്കേണ്ടത് നമ്മുടെ കടമ ആയതിനാൽ  ആരെയാണ്  തോൽപ്പിക്കേണ്ടത് എന്ന് കൂടി നമ്മൾ  ചിന്തിക്കേണ്ടിയിരിക്കുന്നു.
 പൊതു നന്മയെ കരുതി വിരുദ്ധ ചേരിയിൽ നിൽക്കുന്നവർ
ചില പ്രത്യേക സന്ദർഭങ്ങളിൽ  ഒരുമിക്കേണ്ടതായി വരുന്നത് രാഷ്ട്രീയത്തിൽ  അനുവദനീയമാണ്. അതിനെ നമുക്ക് ന്യായീകരിക്കാൻ കഴിയും   പ ക്ഷേ  അധികാരം എന്ന അപ്പക്കഷണത്തിനായി യാതൊരു  ഉളുപ്പുമില്ലാതെ  ഇത് വരെ പ്രവർത്തിച്ചിരുന്ന  കക്ഷിയിൽ നിന്നും   മറുകണ്ടം ചാടി ഇന്നലെ വരെ തെറി പറഞ്ഞിരുന്നവരെ  പിന്തുണച്ചും  നാളിത് വരെ കൂട്ടുകാരായി നിന്നവരെ ശത്രുക്കളായി  കണ്ടും കളിക്കുന്ന ഈ കളി ഉണ്ടല്ലോ  അത്  ഒരു  തരം പിതൃ  ശൂന്യതാ തരമാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സർവ സാധാരണമായി  ഈ നാറി തരം  കാണപ്പെടുന്നു.   പൊതു ജനത്തെ സേവിക്കാഞ്ഞിട്ട് അവർക്കങ്ങ് ഉറക്കം വരാതെ വിഷമിക്കുകയാണ്. അത് കൊണ്ട്  സീറ്റ് നൽകാത്ത പാർട്ടിയെ വിട്ട് സീറ്റ് നൽകുന്ന പാർട്ടിയിലങ്ങ് ചേരുക, ഇന്നലെ വരെ പറഞ്ഞത്  വിഴുങ്ങുക എങ്ങിനെയെങ്കിലും ജയിച്ച്  ജനത്തെ സേവിച്ച് മുക്തി നേടുക. അത് അവരുടെ കാര്യമാണെന്നും അവർക്കതിന് ഈ ജനാധിപത്യ രാഷ്ട്രത്തിൽ  സ്വാതന്ത്രിയമുണ്ടെന്നുമൊക്കെ  ഗീർവാണം തട്ടി വിടാൻ വരട്ടെ. നമ്മളെ കഴുതയാക്കാൻ അവർക്കാര് സ്വാതന്ത്രിയം നൽകി എന്ന  ചോദ്യത്തിന് അവർ ഉത്തരം നൽകിയേ തീരൂ. അധികാരത്തിന്റെ രുചി അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ അവിടെ നിന്നും മാറി തരാൻ ഒരുക്കമല്ലെന്നും  എങ്ങിനെയെങ്കിലും ഏത് നാറി തരത്തിലൂടെയ്എങ്കിലും എനിക്ക് വീണ്ടും ആ കസേരയിൽ കയറി ഇരുന്നേ പറ്റൂ   മെമ്പറേ! എന്ന വിളി കേട്ടാലേ സുഖം കിട്ടൂ എന്ന്  ശാഠ്യം  പിടിച്ച്  തരപ്പെടുത്തിയ  സീറ്റിൽ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ  നിങ്ങൾ എന്താണ് ഞങ്ങളെ പറ്റി ചിന്തിക്കുന്നത്, നിങ്ങളുടെ ഈ കോമാളിതരം ഞങ്ങൾക്ക് മനസിലാക്കാതിരിക്കാൻ തക്ക വിധം ഞങ്ങൾ പൊതു ജനം വെറും     കഴുതകളാണെന്നോ? ഞങ്ങൾ ഓടി വന്ന് നിങ്ങൾക്ക് വോട്ട് ചെയ്യുമെന്നോ?

അതേ! നിങ്ങളെയാണ് ആദ്യം തോൽപ്പിക്കേണ്ടതെന്ന  തിരിച്ചറിവ് ഇപ്പോൾ  ഞങ്ങൾക്കുണ്ടല്ലോ!!!

4 comments:

  1. കുറഞ്ഞത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെങ്കിലും...... വ്യക്തിയെ നോക്കുന്നതാണ് ഉത്തമം.....

    ReplyDelete
  2. ജനത്തെ ‘സേവിക്കാതെ’ ഉറക്കം വരാത്തവരെ തോത്പ്പിക്കുക തന്നെ !

    ReplyDelete
  3. ചെറിയ ക്ലാസുകളില്‍ പഠിച്ചത്:

    തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടിയെ നോക്കരുത്. നന്മയുള്ള മനുഷ്യരെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കണം!!

    എബടെ!!!!

    ReplyDelete