Wednesday, May 18, 2011

എന്റെ എല്ലാം പോയി മോളെ!

ചിത്രത്തില്‍ കാണുന്ന മാന്യ ദേഹത്തെ കൊല്ലം കരിക്കോട് ഡോക്റ്റര്‍ ലത്തീഫ് സാഹിബിന്റെ ആശുപത്രിയില്‍ കൊണ്ടു പോയി സുന്നത്ത് അടിയന്തിരം നടത്തി കൊണ്ടു വന്നു കിടത്തിയിരിക്കുകയാണ്. സുന്നത്ത് നടത്തിയ ഭാഗം തുണി തട്ടാതിരിക്കാന്‍ ചിത്രത്തില്‍ കാണുന്ന വിധം കൂടാരം മോഡലില്‍ ഒരു തുണി കെട്ടുകയാണ് പലയിടത്തും പതിവ്. നഗ്നത മറയാനുള്ള മറയായും അത്യാവശ്യത്തിന് പുതക്കാനും എളുപ്പത്തില്‍ മുറിവ് പരിശോധിക്കാനും ഈ കൂടാര സംവിധാനം ഉപകാരപ്പെടുന്നു എന്ന് മാത്രമല്ല സുന്നത്ത് കല്യാണത്തിന്റെ പ്രതീകം കൂടിയാണ് ഈ കൂടാരം എന്നറിയുക.ഇവിടെ കഥാപുരുഷനെ (അദ്ദേഹത്തെ പറ്റി അറിയാന്‍ ഇവിടെയും പിന്നെ അവിടെയും ഞെക്കുക) അവന്റെ പ്രായത്തിലുള്ള കൂട്ടുകാര്‍ എന്തോ എല്ലാം പറഞ്ഞു ഭയപ്പെടുത്തിയിരുന്നതിനാല്‍ കട്ടിലിന് താഴെ ഒളിച്ചിരുന്ന ടിയാനെ അല്‍പ്പം ബലം പ്രയോഗിച്ചാണ് സംഭവ സ്ഥലത്ത് കൊണ്ട് പോയത്.“സംഗതി” മുറിച്ചു മാറ്റുമെന്ന് ഒരാളും നല്ല വണ്ണം കരഞ്ഞില്ലെങ്കില്‍ തുടയില്‍ നുള്ളി കരയിക്കുമെന്നു മറ്റൊരു കൂട്ടുകാരനും പറഞ്ഞു ഭയപ്പെടുത്തിയപ്പോല്‍ “ഒന്നുമില്ല വെറും ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാകൂ“ എന്ന് വേറൊരു അനുഭവജ്ഞന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഏതായാലും അയാള്‍ വിരളുകയും കട്ടിലിനടിയില്‍ അഭയം തേടുകയും തുടര്‍ന്നുള്ള വീട്ടുകാരുടെ അന്വേഷണത്തില്‍ പുള്ളിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ച് കാര്യം നടത്തുകയും ചെയ്തു.

ആശുപത്രി യില്‍ നടത്തുന്ന സുന്നത്ത് കര്‍മത്തില്‍ “ സംഗതി“ മരവിപ്പിച്ച് ചെയ്യുന്ന ഏര്‍പ്പാട് ഉള്ളതിനാല്‍ പണ്ടത്തെ പോലെ ഇരയുടെ വിളിച്ച് കൂവലും “എന്റുപ്പോ എന്നെ രക്ഷിക്കണേ... ” “എന്റുമ്മോ ഓടി വായേയ്” “ എടാ ഒസാനേ അറാമ്പെറന്നോനേ എന്നെ വിടെടാ ഹമുക്കേ” എന്നുള്ള അലമുറകളും ഇന്ന് കേല്‍ക്കാനില്ല.( ഒസാന്‍ =മുസ്ലിം സമുദായത്തിലെ ക്ഷുരകവൃത്തിയും സുന്നത്ത് അടിയന്തിരവും നടത്തുന്ന ആള്‍. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആ വംശം കുറ്റി അറ്റ് പോയി. അവശേഷിക്കുന്നവര്‍ ഇപ്പോള്‍ ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും മറ്റുമാണ്. അതിനാല്‍ സുന്നത്ത് അടിയന്തിരം നടത്താന്‍ ആശുപത്രികളെ അഭയം പ്രാപിക്കുകയാണ് ഇപ്പോള്‍ പതിവ്)
നമ്മുടെ കഥപാത്രം പ്രതീക്ഷിച്ചത് പോലെ സുന്നത്ത് നടന്നപ്പോള്‍ വേദനയോ നീറ്റലോ ഒന്നും ടിയാന്അനുഭവപ്പെട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ പരിഭ്രമത്തിന് ഒട്ടും കുറവുണ്ടായില്ല. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ഇടക്കിടക്ക്”സംഗതി”യിലേക്ക് കുനിഞ്ഞു നോക്കി ഞങ്ങളുടെ നേരെ നോക്കി വിമ്മുകയും അകാശത്തിലേക്ക് രണ്ടു കൈ പൊക്കി “ഇനി എന്ത് ഗതി “ എന്ന് മട്ടില്‍ കേഴുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ സമാധാനപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ ആശങ്കക്ക് യാതൊരു കുറവും ഉള്ളതായി അനുഭവപ്പെട്ടില്ല.
വീട്ടിലെത്തി ചേര്‍ന്ന് കഴിഞ്ഞു ചിത്രത്തില്‍ കാണിച്ച കൂടാരത്തിനകത്ത് അദ്ദേഹത്തെ കിടത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി “പുയ്യാപ്ലയെ” കാണാന്‍ വന്നു പല തമാശകളും പറഞ്ഞുവെങ്കിലും പക്ഷേ മൂപ്പരുടെ സങ്കട ഭാവം അങ്ങിനെ തന്നെ നില നിന്നു. . അപ്പോഴാണ് മൂന്ന് മാസം പ്രായമുള്ള അദ്ദേഹത്തിന്റെ ഇളയ സഹോദരിയെ ( ഇവിടെ ഞെക്കിയാല്‍ ആ മഹതിയെ കാണാം) കൊണ്ടു വന്നു ഇക്കായെ കാണിച്ചത്. അതുവരെ ഇക്കാ പിടിച്ച് നിര്‍ത്തിയിരുന്ന സങ്കടമെല്ലാം സഹോദരിയെ കണ്ടപ്പോള്‍ പൊട്ടി ഒലിച്ച് പുറത്ത് ചാടി.”പോയി മോളേ .... ഇക്കാടെ എല്ലാം പോയി മോളേ, .... ഇക്കാ ഇനി എങ്ങിനെ മൂത്രിക്കും മോളേ..ഏ...ഏ...ഏ...” ഇക്കാ കൊച്ചനിയത്തിയെ നോക്കികേണു.
അപ്പോള്‍ അതായിരുന്നു കാരണം. അദ്ദേഹം ആശുപത്രിയില്‍ പോകുന്നതിന് മുമ്പ് ഉണ്ടായിരുന്ന “സംഗതി”ക്ക് ഒരു ബാന്‍ഡേജിനാല്‍ രൂപ ഭേദം വന്നിരിക്കുന്നതിനാല്‍ എങ്ങിനെ മൂത്രം ഒഴിക്കും എന്നതായിരുന്നു അദ്ദേഹത്തിനെ അലട്ടിയ പ്രശ്നം. കക്ഷിയെ സമാധാനപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ സീനിയേഴ്സ്സും മുന്‍ അനുഭവക്കാരുമായ താരങ്ങളെ ഞങ്ങള്‍ നിയോഗിച്ചു.അതില്‍ ഒരുവന്‍ (ആ മാന്യന്‍ റാവുത്തര്‍ സമുദായക്കാരനും അദ്ദേഹത്തിന്റെ വീട്ടില്‍ തമിഴ് സംസാരിക്കുന്ന ആളുമാണ്) പറഞ്ഞതാവിത്:-” നാനും കറഞ്ഞെടാ.. പുഞ്ഞാണി കണ്ടിച്ചപ്പം.... സാദനം പാര്‍ത്തപ്പം നാനും ബയന്ത്...കറഞ്ഞ്...എപ്പടി ആയിരുന്ത സാധനത്തെ ഇപ്പടി ആക്കിവിട്ടേനെടാ മഹാ പാപികളേ... എന്ന്. അതുക്കപ്പുറം ബയം പോച്ച്...സാദനം സെറി ആയി വന്ത്.. ഇപ്പോ ഒരു കുളപ്പോം ഇല്ലൈ.... ഇത്രയും കേട്ടപ്പോള്‍ ഇടവപ്പാതിയില്‍ വെയില്‍ ഉദിച്ചത് പോലെ ഞങ്ങളുടെ അദ്ദേഹത്തിന്റെ മുഖത്ത് ചിരി പരക്കുന്നത് ഞങ്ങള്‍ കണ്ടു.

ഈ കരച്ചിലും ഭയവും എല്ലാം കേവലം അല്‍പ്പ ദിവസങ്ങളില്‍ മാത്രം. അഞ്ചാം ദിവസം പേരക്കാപറിക്കാന്‍ പേര മരത്തില്‍ കയറിയ പുയ്യാപ്ലയെ താഴെ ഇറക്കാന്‍ വടിയുമായി നില്‍ക്കുന്ന അവന്റെഉമ്മായുടെ കഷ്ടപ്പാടു കാണേണ്ടത് തന്നെ ആയിരുന്നു.

പിന്‍ കുറി:- കൂടുതല്‍ സുന്നത്ത് വാര്‍ത്തകള്‍ക്ക് ഇവിടെ ഞെക്കുക

54 comments:

  1. Replies
    1. mmmm ellavarumm viranduu pokumm ee prayathil

      Delete
  2. വളരെ രസകരമായി എഴുതി. പലയിടത്തും വായിച്ചതിനെക്കാള്‍ ഇത് വളരെ രസകരം

    ReplyDelete
  3. മുന്‍പ് ഞങ്ങളുടെ നാട്ടിലെല്ലാം സുന്നത്ത് കല്യാണം(--മുറി കല്യാണം) വളരെ ആഘോഷമായി നടത്തിയിരുന്നു അന്ന് എല്ലാവർക്കും ധാരാളം പലഹാരങ്ങളും (ബേക്കറിയല്ല) കിട്ടിയിരുന്നു.
    ഇന്ന് ഇതൊന്നും പുറത്തറിയാറില്ല.
    എന്തായാലും എനിക്ക് നെയ്യപ്പം വേണം.

    ReplyDelete
  4. നല്ല രസമായി പറഞ്ഞു. റാവുത്തര് അസ്സലായി.

    ReplyDelete
  5. ഹ ഹ ഹ
    ഷെറീഫിക്കാ..എന്റെ ബാല്യ കാല സുഹൃത്ത് മുഹമ്മദിന്റെ സുന്നത്ത് കല്യാണത്തിനു ഞാനും പോയിരുന്നു..പക്ഷെ സംഭവം എന്താണെന്നു ഒരു പിടിയും അപ്പോള്‍ കിട്ടിയിരുന്നില്ല.
    കുറച്ചു നാള്‍ കഴിഞ്ഞു എല്ലാം സുഖമായപ്പോള്‍ അവന്‍ സ്വന്തം "പുഞ്ഞാണി" കാണിച്ചു തരുന്നത് വരെ... !!

    ReplyDelete
  6. പണ്ടെല്ലാം സുന്നത്ത് കല്യാണം വളരെ ആഘോഷ പൂർവ്വം നടത്തിയിരുന്നു.അന്നെല്ലാം കുശാലായി ഭക്ഷണം കഴിക്കാനു അവസരങ്ങളായിരുന്നു തിരണ്ട് കല്യാണവും സുന്നത്ത് കല്യാണവും.ഇന്ന് ആ ആഘോഷങ്ങളെല്ലാം അന്യം നിന്നു. മനുഷ്യ ബന്ധങ്ങളും.

    ReplyDelete
  7. പഴയ കാലം ഓര്‍ത്തുപോയി ...
    നല്ല പോസ്റ്റ്‌

    ReplyDelete
  8. അതെ ഇത് ഇങ്ങനെ തന്നെ എഴുതണം ..രസകരമായി :)

    ReplyDelete
  9. ഒരു പഴങ്കഥയിലെ വരി ഓർമ്മ വരുന്നു. കൂട്ടുകുടുംബത്തിലെ എല്ലാർക്കും കൂടി ഒരുമിച്ച് സുന്നത്തു നടത്തിയപ്പോൾ, പേടിച്ച് ഓടിപ്പോയവനെക്കുറിച്ച് ഉമ്മയുടെ ആത്മഗതം.
    “ഒന്ന് ഉപ്പാനെപ്പോലെരിക്കട്ടെ“.
    ‘സുന്നത്ത്’- എല്ലാം തികഞ്ഞ സൃഷ്ടികർത്തവിനെ വടിവെട്ടിയെറിയുന്ന ഒരേർപ്പാടല്ലെന്ന് ഒരു തോന്നൽ.

    ReplyDelete
  10. You shouldn't have posted that boy's picture. It's a different thing if he's given his consent to do so, but I'd bet that's not the case.

    ReplyDelete
  11. ഹ ഹ കലക്കന്‍ പോസ്റ്റ്‌ ഇക്കാ. ശരിക്ക് ചിരിച്ചു...

    ReplyDelete
  12. ഇത് വായിച്ചപ്പോള്‍ പഴയ കുറേ കാര്യങ്ങള്‍ ഓര്‍ത്ത് പോയി.ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ താമസിച്ചിരുന്നത് എന്റെ റിലേറ്റീവിന്റെ വീട്ടിലായിരുന്നു.ഡോക്ടറായിരുന്നു അദ്ദെഹം.സ്വന്തം ക്ലിനിക്കുണ്ടായിരുന്നു അന്ന്.ഇമ്മാതിരി കേസുകളായിരുന്നു അധികം.ചില ദിവസങ്ങളില്‍ നഴ്സ് മുന്നറിയിപ്പില്ലാതെ ലീവെടുക്കും.അപ്പൊ അങ്കിളിനെ അസിസ്റ്റ് ചെയ്യേണ്ട ചുമതല എന്റേതാകും.ഞാന്‍ സുവോളജിക്ക് പഠിക്കുന്നത് കൊണ്ട് കീറിമുറിക്കന്നത് കണ്ടാലൊന്നും ഒരു പേടിയുമില്ല.പിള്ളേര്‍ പേടിച്ച് കരയുമ്പോല്‍ സമാധാനിപ്പിക്കുകയും ഇഞ്ചെക്ഷന്‍ വെക്കാന്‍ കയ്യും കാലും പിടിച്ച് കൊടുക്കലുമൊക്കെയാണു എന്റെ ജോലി.പിള്ളേര്‍ അലമുറയിടും.എന്നെ വിടോ..ഡോക്ടറേ എന്നും പറഞ്ഞ്.

    എന്റെ രണ്ട് മക്കളുടേയും ജനിച്ച പിറ്റേന്ന് തന്നെ ചെയ്തു.അതുകൊണ്ട് അവരുടെ വിചാരം ഇത് ജനിച്ചപ്പഴേ ഇങ്ങനെയാണെന്നാണു.

    ReplyDelete
  13. അസ്സലായിരിക്കണൂ ഇക്കാ....
    നല്ല എഴുത്ത്..
    ഈ പുയ്യാപ്ലമാരുടെയൊരു കാര്യം....!!

    ഒത്തിരിയാശംസകള്‍...!!

    ReplyDelete
  14. മേരിക്കുട്ടി, ജിജോ കുര്യൻ, അനിൽ@ബ്ലോഗ്, അജിത്, ഹാപ്പി ബാചിലേഴ്സ്, പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി

    ReplyDelete
  15. ഹാ! എന്റെ പ്രിയ ജയൻ,(പൊന്മളക്കാരൻ) എത്ര നെയ്യപ്പം വേണം, ഞാൻ റെഡി. ഞങ്ങളുടെ നാട്ടിൽ ബിരിയാണി ആണു സംഗതി കണ്ടിക്കുന്നതിനു കൊടുത്തു കൊണ്ടിരുന്നത്. ഇന്ന് ഇരു ചെവി അറിയാതെയാണു കാര്യം നടത്തിക്കൂട്ടുന്നത്.

    ReplyDelete
  16. നന്ദി പ്രിയ ശ്രീനാഥൻ.

    മുഹമ്മദ് ആളു കൊള്ളാമല്ലോ പ്രിയ രഘു നാഥാ, ഏതായാലും സംഗതിക്ക് വന്ന രൂപഭേദം കണ്ട് ബോദ്ധ്യപ്പെട്ടു കാണുമല്ലോ.

    ReplyDelete
  17. പ്രിയ യൂസുഫ്പാ, താങ്കളുടെ അഭിപ്രായത്തിനു നൂറു കയ്യൊപ്പ്, ആർക്കും ഇന്നു ഒരു ബന്ധവുമില്ല അടുപ്പവുമില്ല..ആ നല്ല കാലം പോയി മറഞ്ഞു.

    പ്രിയ നൌഷു, പഴയകാലം എന്നും ഓർമയിൽ സുഗന്ധം പരത്തുന്നു.

    പ്രിയ രമേഷ് അരൂർ, വളരെ നന്ദി സുഹൃത്തേ അഭിപ്രായത്തിനു.

    ഇസ്മൈൽ ചെമ്മാട്, നന്ദി സുഹൃത്തേ!

    ReplyDelete
  18. പ്രിയ പാർത്ഥൻ ആ കഥ ഞാനും കേട്ടിട്ടുണ്ട്. സന്ദർശനത്തിനു നന്ദി.

    അജ്ഞാതൻ, സന്ദർശനത്തിനു നന്ദി സുഹൃത്തേ!.

    ReplyDelete
  19. പ്രിയ ഡോക്റ്റർ ആർ.കെ.തിരൂർ, ആൾ പാവമാണെങ്കിലും ജഗ ജില്ലിയാണു.

    എന്റെ പ്രിയ ആളവന്താനേ! സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ!.

    ReplyDelete
  20. പ്രിയപ്പെട്ട മുല്ല, അപ്പോൾ ഈ കാര്യത്തിൽ അനുഭവ സമ്പത്ത് ധാരാളമായുണ്ടായി കാണുമല്ലോ. പ്രസവിച്ച ഉടനെ ഈ കർമം ചെയ്യുന്നു എങ്കിൽ ഏറ്റവും നല്ലതാണു. അറബി നാടുകളിലും ഇസ്രയേലിലും(യഹൂദ മതത്തിൽ പെട്ടവർ) ആൺകുട്ടികളെ പ്രസവിച്ചതിന്റെ എട്ടാം ദിവസം ചേലാ കർമം നടത്താറുണ്ടു. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ!

    ReplyDelete
  21. പ്രിയ പ്രഭൻ കൃഷ്ണൻ, അഭിപ്രായത്തിനു നന്ദി സുഹൃത്തേ!.

    ReplyDelete
  22. ഭംഗിയായി എഴുതി. അഭിനന്ദനങ്ങള്‍

    ReplyDelete
  23. അഭിപ്രായത്തിനു നന്ദി പ്രിയ ഷാഹിര്‍ സന്ദര്‍ശനത്തിനും

    ReplyDelete
  24. ഞാൻ ഓർത്തു … എന്നെ ,“ഏറ്റം കെട്ടി ഇട്ടിരിക്കുന്നത്. ”എന്റെ ഉമ്മുമ്മയുടെ നിലവറമുറിയിൽ ,തലയിണക്കടിയിൽ വെക്കുന്ന കൊച്ച് നോട്ടുകൾ എണ്ണി എണ്ണി ഞാനങ്ങനെ………
    അന്ന് മുറിഞ്ഞ സാധനം കൈവശമുണ്ടെങ്കിലും; മറവിയിൽ നിന്നും ഓർമയിലേക്ക് നടത്തിയതിന് നന്ദി…………

    ReplyDelete
  25. പ്രിയ സാദിഖ്, “ഏറ്റം കെട്ടി കിടപ്പ് “ എല്ലാവരുടെയും ബാല്യകാലസ്മരണകളുടെ മധുരിക്കുന്ന വിഭാഗമാണ്. നന്ദി സുഹൃത്തേ!

    ReplyDelete
  26. ഞാന്‍ ഈ 'സുന്നത്' പ്രക്രീയയ്ക്ക് എതിരാണ്. അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്ന പൂര്‍ണ്ണതയോടെ അല്ലേ? പിന്നെന്തിനു ഈ മുറിച്ചു മാറ്റല്‍?? അത് നമ്മുടെ സൃഷ്ടാവായ അല്ലാഹുവിനെ നിന്ദിക്കലല്ലേ ?

    ReplyDelete
  27. ഷെരീഫിക്ക
    ഈ സുന്നത് കല്യാണം ഒരു മഹാ സംഭവം തന്നെ
    ഇതേപ്പറ്റി അറിയാമെങ്കിലും ഇവിടെ നിന്ന് കുറേക്കൂടി
    കാര്യങ്ങള്‍ മനസ്സിലാക്കി ലുട്ടാപ്പിക്കുട്ടിയുടെ
    പടവും കണ്ടു, ഏതായാലും
    ഇതെല്ലാം കഴിഞ്ഞു പേരമരം കേറിയല്ലോ
    സന്തോഷം :-)
    നന്ദി നമസ്കാരം
    ഏരിയല്‍ ഫിലിപ്പ്
    സിക്കന്ത്രാബാദ്

    ReplyDelete
  28. പ്രിയ ഏരിയല്‍ ഫിലിപ്പ്, അല്‍പ്പം വൈകിയാണെങ്കിലും ഈ കമന്റ് വിലയുള്ളതായി തന്നെ ഞാന്‍ കാണുന്നു. നന്ദി.

    ReplyDelete
  29. ഭംഗിയുള്ള എഴുത്ത് മനസ്സിലെ നൊമ്പരം കുറയ്ക്കുന്നു എന്നുള്ളത് ശരി. എന്നാലും കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നത് ശരിയാണോ ? അവര്‍ വലുതാവുമ്പം വേണമെങ്കില്‍ ചെയ്യട്ടെ എന്ന് വയ്കുന്നതല്ലേ നല്ലത് ? ഈ ധൃതി എന്തിന് ?

    ReplyDelete
  30. എത്രത്തോളം വലുതാകുന്നോ അത്രത്തോളം വേദനിക്കും. ഗള്‍ഫിലും ഇസ്രെയിലിലും പിറന്നതിന്റെ എട്ടാം നാള്‍ സംഗതി നടത്തിയിരിക്കും, അപ്പോള്‍ വേദന പ്രശ്നമാവുകയുമില്ല.
    സന്ദര്‍ശനത്തിനു നന്ദി

    ReplyDelete
  31. ഇതൊക്കെ മാറണമെന്നാണ് എന്റെ ആഗ്രഹം. കാതുകുത്തുന്നതും അതേപോലെ. ഇളം മനസ്സില്‍, നിസ്സഹായാവസ്ഥയില്‍, ഇങ്ങിനെയൊക്കെ ചെയ്യുന്നത് എത്ര കുട്ടികള്‍ക്ക് ക്ഷമിയ്ക്കാനാകും ? പിന്നെ, ബോധ്യപ്പെട്ടിട്ടാണല്ലോ വലുതായാല്‍ ചെയ്യുക, അപ്പോള്‍ വേദന ഒരു പ്രശ്നമായിരിക്കുമോ ? കൂടാതെ, വേദന കുറയ്ക്കാന്‍ ഇതിനൊക്കെ മെഡിക്കല്‍ ടെക്നോളജിയില്‍ സാധ്യതയുന്ടെന്നാണ് തോന്നുന്നത്.

    അനുഷ്ട്ടാനത്തിന്റെയൊക്കെ ഭാഗമായി നമ്മള്‍ ചെയ്യുന്നത് പലതും ക്രൂരതയായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. ആനകളെ പൂരത്തിനും മറ്റും നിര്‍ത്തുന്നത്, അത്തരം ഒന്ന്. ഇതൊക്കെ 'symbolic' ആയി ചെയ്താലെന്താണ് ? ഈയ്യിടെ ഒരു ആഘോഷത്തില്‍ 'dummy' ആനകളെ ഭംഗിയായി അലങ്കരിച്ചു നിര്‍ത്തിയത് കണ്ടു. ആ കലാകാരന്മാരുടെ ഭാവനാവിലാസത്തെ എല്ലാവരും പുകഴ്ത്തി, ആഘോഷവും പൊടിപൊടിച്ചു.

    ReplyDelete
  32. പ്രിയ vkayil, പരിഛേദന കര്‍മം ലോക ജനസമൂഹത്തില്‍ യഹൂദരും മുസ്ലിംസും ഇപ്പോഴും തുടര്‍ന്നു വരുന്നു.ക്രിസ്ത്യാനികളും ഒരു കാലഘട്ടം വരെ ഈ കര്‍മം നടത്തി വന്നിരുന്നു. യേശുദേവനെ എട്ടാം നാള്‍ പരിഛേദന കര്‍മം നടത്തിയതായി ബൈബിളില്‍ പറയുന്നു. കാരണം അദ്ദേഹം യഹൂദനായിരുന്നല്ലോ. ആചാരം എന്നതിലുപരി അരോഗ്യപരമായി ഈ കാര്യം ചെയ്യുന്നത് ഉത്തമമാണെന്ന് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് യഹൂദ-മുസ്ലിം സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ കുറവായി കാണപ്പെട്ടതിനാല്‍ നിരീക്ഷണത്തില്‍ അവരുടെ പുരുഷമാര്‍ പരിഛേദനം നടത്തിയവരായിരുന്നു എന്ന കണ്ടെത്തല്‍ തുടര്‍ന്നും ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് ഹേതു ആവുകയും കൂടുതല്‍ ഈ വിഷയത്തില്‍ പുതിയ വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്തു.

    ഈ കര്‍മം നടത്തുമ്പോള്‍ വേദന ഇപ്പോള്‍ കുട്ടികള്‍ അറിയുന്നതേയില്ല.ആ വിധത്തില്‍ കാര്യങ്ങള്‍ ശാസ്ത്രീയമായി പുരോഗമിച്ചിരിക്കുന്നു.യാതൊരു ബുദ്ധിമുട്ടും കുട്ടികള്‍ അറിയുനില്ല. പണ്ട് ഇതൊരു ദു:സ്വപ്നം ആയിരുന്നു. അന്ന് 3 ആഴ്ചകളോളം മുറിവ് കരിയാന്‍ സമയമെടുത്തിരുന്നിടത്ത് ഇന്ന് 4 ദിവസം മാത്രം മതി. മാത്രമല്ല ഇപ്പോള്‍ വിദഗ്ദ ഡോക്റ്ററന്മാരാണ് ഇത് ചെയ്യുന്നത്. അനാചാരവും അപ്രസക്തവുമാണെങ്കില്‍ അവര്‍ ഇത് ചെയ്യില്ലല്ലോ. മാത്രമല്ല മൂത്ര സംബന്ധമായ ചില രോഗങ്ങളില്‍ കുട്ടികളില്‍ പ്രതിവിധി പരിഛേദനം മാത്രമായതിനാല്‍ ( മൂത്രം ഒഴിക്കുമ്പോള്‍ ലിംഗാഗ്ര ചര്‍മം പുറകോട്ട് പോകാതെ പോകാതെ കുട്ടി വേദന കൊണ്ട് പുളയുക) ഡോക്റ്ററന്മാര്‍ ഈ പ്രതിവിധി തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
    അമേരിക്കയിലെ ചില വനിതാ സംഘടനകള്‍ പുരുഷന്മാരില്‍ പരിഛേദനം നിര്‍ബന്ധമാക്കണം എന്ന ഡിമാന്റ് വെച്ചു എന്ന പാത്രവാര്‍ത്ത ഓര്‍മ്മ വരുന്നു.
    കൂടുതല്‍ അഭിപ്രായങ്ങളുമായി വന്നതില്‍ നന്ദി. ആശംസകള്‍.

    ReplyDelete
  33. ചിത്രങ്ങളും,വിശദീകരണവും നന്നായിരിക്കുന്നൂ....എഴുത്തിനു എല്ലാ ഭാവുകങ്ങളും...വരാൻ താമസിച്ചു.ക്ഷമിക്കുക.........

    ReplyDelete
  34. താമസിച്ചായാലും ഈ സന്ദര്‍ശനം വിലയുള്ളതായി തന്നെ കാണുന്നു.നന്ദി... ആശംസകള്‍.

    ReplyDelete
  35. താമസിച്ചായാലും ഈ സന്ദര്‍ശനം വിലയുള്ളതായി തന്നെ കാണുന്നു.നന്ദി... ആശംസകള്‍.

    ReplyDelete
  36. ഇതര മതസ്ഥരിൽ ഇപ്പോഴും സുന്നത്ത് എന്നാൽ “ലത്“ പാതി മുറിച്ചുകളയുന്ന ഏർപ്പാടാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ. ഇതുസംബന്ധിച്ച് കൂടുതൽ സംശയങ്ങൾ അവർക്ക് ചോദിക്കനാകിലല്ലോ. കാരണം “ലത്“ സംഗതി പള്ളല്ലേ!

    ReplyDelete
  37. തീര്‍ത്തും സത്യം. അത് കൊണ്ടാണല്ലോ മൂന്നില്‍ നിന്നും കാല്‍ കുറച്ച് കളിയാക്കി വിളിക്ക്ന്നത്.അവര്‍ക്കറിയോ “സംഗതി” കഴിയുമ്പോള്‍ കാല്‍ ഭാഗം അധികരിച്ച് വരികയാണെന്ന്....ഏത്ത വാഴ കന്ന് ആദ്യം മുറിച്ച് കളഞ്ഞാല്‍ അത് ആര്‍ത്ത് കിളിര്‍ത്ത് വരുമെന്ന് കര്‍ഷകനു അറിയാമെന്ന് ഞങ്ങളുടെ ഒരുമൂപ്പിത്സ് പറയുന്നത് കേട്ട് പണ്ട് ഞങ്ങള്‍ പൊട്ടി ചിരിച്ചത് ഓര്‍മ്മ വരുന്നു.

    ReplyDelete
  38. ഹ ഹ... നല്ലോണം രസിച്ചു.....

    ReplyDelete
  39. Mr. Sheriff, I believe that circumcision should not be imposed on a child. When the child becomes an adult he will take an informed decision as to whether or not to go for it. Though many muslims might not be happy with my opinion, I maintain that it is an encroachment on the child's right to take an informed decision in the future and act in this matter.

    ReplyDelete
  40. ഇവിടെ സന്ദർശിച്ചതിൽ നന്ദി പ്രിയ മിനി മോഹൻ.

    അഭിപ്രായത്തിനു നന്ദി പ്രിയ ആവനാഴി.

    ReplyDelete
  41. sherif G paranju chirippichu....
    "paavam addeham..."

    ReplyDelete
  42. കുട്ടിക്കളിയല്ല അപ്പൊ
    സുന്നത്ത് കല്യാണം ല്ലേ???rr

    ReplyDelete
  43. നാനും കറഞ്ഞെടാ.. പുഞ്ഞാണി കണ്ടിച്ചപ്പം.... സാദനം പാര്‍ത്തപ്പം നാനും ബയന്ത്...കറഞ്ഞ്...എപ്പടി ആയിരുന്ത സാധനത്തെ ഇപ്പടി ആക്കിവിട്ടേനെടാ മഹാ പാപികളേ... എന്ന്. അതുക്കപ്പുറം ബയം പോച്ച്...സാദനം സെറി ആയി വന്ത്.. ഇപ്പോ ഒരു കുളപ്പോം ഇല്ലൈ....

    Ha ha ha... :D

    ReplyDelete